Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി


  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....

ജോലിക്കാരിയെ ബലാത്സംഗം ചെയ്തതു മറച്ചുവയ്ക്കാൻ മോഷണ നാടകം..

03 OCTOBER 2017 09:12 AM IST
മലയാളി വാര്‍ത്ത

ജോലിക്കാരിയെ ബലാത്സംഗം ചെയ്തതു മറച്ചുവയ്ക്കാൻ മോഷണം നടന്നെന്നു വ്യാജ പരാതി. പാലക്കാട്ടിലെ ഹോമിയോ ഡോക്ടറുടെവീട്ടിൽനിന്നും 65 പവനോളം സ്വര്‍ണം മോഷണംപ്പോയ സംഭവത്തില്‍ വേലക്കാരിക്കെതിരേ അന്വേഷണം നടത്തിയപ്പോള്‍ കേസ് മാറിമറിഞ്ഞ് ബലാത്സംഗമായി.

കഴിഞ്ഞമാസം ഒന്‍പതിനു രാത്രിയാണു ഡോ. മേനോന്റെ വീട്ടിലെ പൂജാമുറിയിലുള്ള കൃഷ്ണവിഗ്രഹത്തില്‍ ഇട്ടിരുന്ന ഇരുനൂറു പവന്‍ വരുന്ന ആഭരണങ്ങളില്‍നിന്ന് 65 പവനോളം നഷ്ടപ്പെട്ടത്. സംഭവത്തില്‍ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും വീട്ടിലുള്ളവരുടേതല്ലാതെ വിരലടയാളങ്ങളൊന്നും ലഭിച്ചിരുന്നില്ല. പൂട്ടു പൊളിക്കാതെ മോഷ്ടാക്കള്‍ അകത്തുകടന്നതും മുഴുവന്‍ ആഭരണങ്ങളും എടുക്കാതിരുന്നതും സംശയത്തിനിടയാക്കി. ഒന്നര വര്‍ഷത്തോളമായി വീട്ടില്‍ ജോലിക്കു നില്‍ക്കുന്ന അകത്തേത്തറ സ്വദേശിനിയായ അമ്ബത്തിയഞ്ചുകാരിയെ കേന്ദ്രീകരിച്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. എന്നാല്‍ അന്വേഷണത്തിനിടയില്‍ ഡോ. മേനോനും മകനും പലതവണ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്നു വീട്ടുജോലിക്കാരി മൊഴി നല്‍കിയതോടെ കേസ് മാറിമറിഞ്ഞു.

ജോലിക്കാരിയെ ബലാത്സംഗം ചെയ്തതു മറച്ചുവയ്ക്കാനാണ് മോഷണം നടന്നെന്നു വ്യാജ പരാതി നല്‍കിയതെന്നു പോലീസ് പറഞ്ഞു. 2016 മാര്‍ച്ചിലാണ് ഇവര്‍ ജോലിക്കെത്തിയത്. രണ്ടു മാസം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ബലാത്സംഗം ചെയ്തെന്നും സംഭവം പുറത്തു പറയാതിരിക്കാന്‍ വിവാഹവാഗ്ദാനം നല്‍കി പീഡനം തുടര്‍ന്നെന്നും പരാതിയില്‍ പറയുന്നു. സാമ്ബത്തികസഹായം വാഗ്ദാനം നല്‍കിയാണ് മകന്‍ പീഡനത്തിനിരയാക്കിയതെന്നു പരാതിയില്‍ പറയുന്നു.

മധ്യവയസ്കയായ വീട്ടുജോലിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണ്‍ നോര്‍ത്ത് പോലീസ് ബലാത്സംഗത്തിനു കേസെടുത്തതോടെ ഡോക്ടര്‍മാരായ അപ്പനും മകനും ഒളിവില്‍ പോയി. ഹെഡ്പോസ്റ്റ് ഓഫീസിനു സമീപം കൃഷ്ണനികേതന്‍ വീട്ടില്‍ ഡോ.പി.ജി. മേനോന്‍(93), മകന്‍ ഡോ. കൃഷ്ണമോഹന്‍ (56) എന്നിവര്‍ക്കെതിരേയാണ് കേസ്. ഇരുവരും ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

സമാനമായ സംഭവം മുമ്പും ഉണ്ടായതായി പോലീസ് പറഞ്ഞു. 13 പവന്‍ മോഷണം പോയെന്ന പരാതിയിലാണ് അന്നത്തെ വീട്ടുജോലിക്കാരിയെ ഒഴിവാക്കിയത്. ഡോ. പി.ജി. മേനോന്റെ പ്രായത്തിലും പോലീസിനു സംശയമുണ്ട്. 93 വയസായെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. എന്നാല്‍, 85 വയസിനടുത്താണ് പ്രായമെന്നാണ് പോലീസിന്റെ നിഗമനം. വീട്ടില്‍ ഇയാള്‍ മാത്രമാണ് താമസം. നഗരത്തോടു ചേര്‍ന്ന് രാമനാഥപുരത്താണ് മകന്‍ കൃഷ്ണമോഹന്‍ താമസിക്കുന്നത്. സുല്‍ത്താന്‍പേട്ടയില്‍ ഇവര്‍ ഹോമിയോ ക്ലിനിക്ക് നടത്തുന്നുണ്ട്. ജോലിക്കാരിയെ രഹസ്യമൊഴിയെടുക്കാനായി ഇന്നലെ രാത്രി മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ടൗണ്‍ നോര്‍ത്ത് സി.ഐ: ആര്‍. ശിവശങ്കരനാണ് കേസന്വേഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല യുവതീപ്രവേശനം.... സുപ്രീംകോടതിയിലെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് വാദം പുനരാരംഭിക്കുന്നു....  (10 minutes ago)

ജക്കാർത്തക്ക് സമീപം രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ അഞ്ച് മരണം  (19 minutes ago)

കേരളത്തിൽ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം 30ന് കൊച്ചിയിൽ നിന്ന് ഉച്ചയ്ക്ക് 2.10ന് 430 തീർത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടും...  (31 minutes ago)

അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്  (53 minutes ago)

ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി  (1 hour ago)

പശ്ചിമബംഗാളില്‍ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ടം വോട്ടെടുപ്പ് നാളെ നടക്കും...7 ജില്ലകളിലായി 142 മണ്ഡലങ്ങളാണ് നാളെ വിധിയെഴുതുക  (1 hour ago)

നിതിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധിച്ച് കേരളത്തിൽ ഇന്ന് ഹർത്താൽ.. തലസ്ഥാന ന​ഗരയിലടക്കം പലയിടത്തും ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടഞ്ഞു  (1 hour ago)

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം....  (1 hour ago)

സങ്കടക്കാഴ്ചയായി... വിവാഹം നടക്കേണ്ട ദിവസം വരൻ മരിച്ചു... വീട്ടുകാരെ ആശ്വസിപ്പിക്കാനാവാതെ ഉറ്റവർ  (2 hours ago)

സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു... ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലും ഉയർന്ന താപനില മുന്നറിയിപ്പ്. ...  (2 hours ago)

നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി  (2 hours ago)

കോന്നിയിൽ 64കാരന് നടന്നു പോകുന്നതിനിടെ സൂര്യാഘാതമേറ്റു...  (3 hours ago)

സർക്കാർ സഹായവും വിദേശ ജോലി ഭാഗ്യവും! മീനം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി  (3 hours ago)

  അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ബി.ഡി.എസ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇന്ന് സംസ്ഥാനത്ത് ഹർത്താൽ....  (3 hours ago)

Malayali Vartha Recommends