Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഇനി വെറും രണ്ട് നാള്‍ മാത്രം... വെറുതേ മോഹിക്കുവാന്‍ മോഹമെങ്കിലും തികഞ്ഞ ആത്മ വിശ്വാസത്തില്‍ ദിലീപ്; പ്രാര്‍ത്ഥനയോടെ അവസാന ജാമ്യത്തിനായി കാവ്യയും മീനാക്ഷിയും 

03 OCTOBER 2017 08:57 AM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ ഇന്നു ഹൈക്കോടതി വിധി പറയാനിരിക്കെ ദിലീപ് തികഞ്ഞ ആത്മ വിശ്വാസത്തില്‍. രാമലീലയുടെ വിജയമാണ് ദിലീപിനെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചത്. കോടതി ഇന്ന് ജാമ്യം അനുവദിക്കുമെന്നാണ് ദിലീപിന്റെ പ്രതീക്ഷ.

ജസ്റ്റീസ് സുനില്‍ തോമസ് ജാമ്യഹര്‍ജിക്കിടെ നടത്തിയ പരാമര്‍ശങ്ങള്‍ നടന് അനുകൂലമാണെന്ന് വിലയിരുത്തലുണ്ട്. അതേസമയം പ്രോസിക്യൂഷനും തീര്‍ത്തും ആത്മവിശ്വാസത്തിലാണ്. ദിലീപിന് ജാമ്യം കിട്ടില്ലെന്ന് അവരും പറയുന്നു. ഇന്ന് ദിലീപിന് ജാമ്യം നിഷേധിച്ചാല്‍ വിചാരണ തടവുകാരനായി ഏറെ നാള്‍ ജയിലില്‍ കഴിയേണ്ടി വരും. രണ്ട് ദിവസത്തിനുള്ളില്‍ കേസില്‍ പൊലീസ് കുറ്റപത്രം നല്‍കും. ദിലീപ് പുറത്തിറങ്ങുന്നത് തടയാനാണ് ഇത്. അതിനിടെ നടനും സംവിധായകനുമായ നാദിര്‍ഷായുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ നാളെയും വിധി പറയും.

ദിലീപിന്റെ രാമലീല തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ താരം പുറത്തു വരുന്നത് സിനിമാക്കാര്‍ക്കും ഫാന്‍സുകാര്‍ക്കും ആവേശമാകും. ഭാര്യ കാവ്യാ മാധവനും മകള്‍ മീനാക്ഷിക്കുമൊപ്പം ചിത്രം കാണാന്‍ ദിലീപ് തിയേറ്ററിലെത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ന് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നും താരത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കാനും ഫാന്‍സുകാര്‍ക്കെല്ലാം നിര്‍ദ്ദേശം കിട്ടിയിട്ടുണ്ട്. ജാമ്യം കിട്ടാന്‍ ഏത് ഉപാധിയും അംഗീകരിക്കാമെന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ജാമ്യം കിട്ടിയാല്‍ ഇന്ന് തന്നെ ദിലീപിനെ ജയിലില്‍ നിന്ന് മോചിപ്പിക്കാനാവുന്ന തരത്തില്‍ അതിവേഗം കാര്യങ്ങള്‍ അഭിഭാഷകര്‍ നീക്കം. അതിനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

ഹൈക്കോടതിയില്‍ ദിലീപിന്റെ മൂന്നാമത്തെ ജാമ്യ ഹര്‍ജിയാണ് പരിഗണനയിലുള്ളത്. ദിലീപിന്റെ ഹര്‍ജിയില്‍ വാദിഭാഗത്തിന്റെയും പ്രതിഭാഗത്തിന്റെയും സുദീര്‍ഘമായ വാദങ്ങള്‍ കേട്ടിരുന്നു. ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചിലാണ് ദിലീപിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്. ജസ്റ്റിസ് പി. ഉബൈദാണ് നാദിര്‍ഷയുടെ ജാമ്യഹര്‍ജിയില്‍ വിധി പറയുക.നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റമാണ് ദിലീപിനെതിരേ ചുമത്തിയിരിക്കുന്നത്. നടിയെ ആക്രമിക്കാന്‍ ദിലീപ് തനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ മൊഴി. കേസില്‍ ഈയാഴ്ചതന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച് കേസില്‍ ദിലീപിന്റെ ജാമ്യം തടയുന്നതിനും അന്വേഷണ ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടുന്നു. പ്രതി പ്രബലനാണെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണു പ്രോസിക്യൂഷന്‍ ദിലീപിന്റെ ജാമ്യഹര്‍ജിയെ എതിര്‍ക്കുന്നത്.

കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പ്പനശാലയായ ലക്ഷ്യയില്‍ നടിയെ ആക്രമിച്ചശേഷം പള്‍സര്‍ സുനി വന്നിരുന്നുവെന്ന് ആദ്യം മൊഴി നല്‍കിയ ജീവനക്കാരന്‍ പിന്നീട് മൊഴി മാറ്റിയെന്നും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ കിടന്നും ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഈ സംഭവം ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ വാദിച്ചത്. ദിലീപ് ജയിലിലായിട്ട് ഈ മാസം എട്ടിന് 90 ദിവസം പൂര്‍ത്തിയാകും. അതിനു മുമ്പേ കുറ്റപത്രം നല്‍കും. നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒന്നരക്കോടിയാണ് ദിലീപ് പള്‍സര്‍ സുനിക്കു വാഗ്ദാനം ചെയ്തതെന്നും പിടിക്കപ്പെട്ടാല്‍ തുക മൂന്നു കോടിയാക്കുമെന്നും പറഞ്ഞിരുന്നതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴിയെടുത്തു. അതേസമയം, കേസില്‍ നിര്‍ണായകതെളിവായ മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. രണ്ട് മെമ്മറി കാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥ ദൃശ്യങ്ങള്‍ ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ദൃശ്യം പകര്‍ത്തിയ ഫോണ്‍ കണ്ടെടുക്കാനാകാത്ത് തന്നെയാണ് പ്രശ്‌നം. അതുകൊണ്ട് കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends