Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

കോടികളുടെ ആസ്‌തിയുണ്ടായിട്ടും ഒറ്റപ്പെട്ട്‌ ജീവിക്കേണ്ടിവന്ന അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണേണ്ടിവന്നത് കസേരയിൽ ഇരിയ്ക്കുന്ന അസ്ഥികൂടം; സംഭവം തിരുവനന്തപുരത്ത് !!

03 OCTOBER 2017 09:14 AM IST
മലയാളി വാര്‍ത്ത

അച്ഛനെ തേടിയെത്തിയ മകള്‍ക്ക് കാണാന്‍ സാധിച്ചത് കസേരയിൽ ഇരിയ്ക്കുന്ന അസ്ഥികൂടം !! സംഭവം കേരളത്തിൽ തന്നെ തിരുവനന്തപുരത്ത്. ഡെന്റൽ കോളേജിലെ മുൻ ട്യൂട്ടറുായ മെഡിക്കൽ കോളേജ് പഴയറോഡ് ടിസി 17/1875 മുളവന വീട്ടിൽ ഡോ. കെ.പി. രാധാകൃഷ്ണന്റെ (70) മൃതദേഹമാണ് കഴിഞ്ഞ ഞായറാഴ്ച രാവിലെ കണ്ടെത്തിയത്. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം.

പത്ത് വർഷമായി ഭാര്യയുമായി പിണങ്ങി ഒറ്റയ്ക്കായിരുന്നു താമസം. ഭാര്യ മകളോടൊപ്പമാണ്. ഫോൺ വിളിക്കുന്നത് പോലും രാധാകൃഷ്ണന് ഇഷ്ടമില്ലായിരുന്നു. അയൽവാസികളെ വിളിച്ചാണ് ബന്ധുക്കൾ വിവരങ്ങൾ തിരക്കിയിരുന്നത്. കുറെ ദിവസങ്ങളായി രാധാകൃഷ്ണനെ പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാർ വിവരം മകളെ അറിയിക്കുകയായിരുന്നു.

മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി. തുടർന്ന് ബന്ധുക്കളോടൊപ്പമെത്തിയ പൊലീസ് സംഘം വാതിലിൽ മുട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. വാതിൽ പൊളിച്ച് അകത്ത് കടക്കവെയാണ് ഹാളിലെ സോഫയിൽ രാധാകൃഷ്ണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലാകെ ദുർഗന്ധം പരന്നിരുന്നു. പ്രമേഹത്തിനും രക്തസമ്മർദ്ദത്തിനും രാധാകൃഷ്ണൻ ചികിത്സയിലായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചതായി പൊലീസ് പറഞ്ഞു.

ടി.വി കണ്ട് കൊണ്ടിരിക്കുന്നതിനിടയിൽ മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. പത്തടി പൊക്കമുള്ള മതിൽ, എട്ടടി പൊക്കമുള്ള ഗേറ്റ്.ഇത് കടന്ന് വേണം രാധാകൃഷ്ണന്റെ വീട്ടിലെത്താൻ. പുറത്ത് നിന്ന് നോക്കിയാൽ പോലും അകത്ത് നടക്കുന്നതെന്ന് അറിയില്ല. ഡെന്റൽ ടെക്നീഷ്യനായി ജോലിയിൽ പ്രവേശിച്ച രാധാകൃഷ്ണൻ ട്യൂട്ടറായാണ് വിരമിച്ചത്. വിദേശത്തും ജോലി നോക്കിയിട്ടുണ്ട്. വീടും സ്ഥലവും ഉൾപ്പെടെ കോടികളുടെ ആസ്തിയാണുള്ളത്. ബിൽ അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച നിലയിലായിരുന്നു.

സമീപ വീട്ടിൽ നിന്ന് താത്കാലികമായി വൈദ്യുതി പുനസ്ഥാപിച്ചാണ് പൊലീസ് സംഘം അകത്ത് കടന്നത്. വൈദ്യുതി കണക്ഷൻ കൊടുത്തപ്പോൾ ടി.വിയും ഫാനും ഓണായി. ഇതിൽ നിന്നാണ് ടി.വി കാണുന്നതിനിടയിൽ മരണം സംഭവിച്ചതെന്ന നിഗമനത്തിലെത്തിയത്. മരണ ശേഷമാകാം കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി വിച്ഛേദിച്ചത്. മൃതദേഹം പൂർണമായും അഴുകിയ നിലയിലായിരുന്നു. നഗര ജീവിതം മനുഷ്യരെ എത്രത്തോളം അന്യരാക്കി എന്നതിന് ഉദാഹരണമാണ് രാധാകൃഷ്ണന്റെ മരണം. അദ്ദേഹത്തെ കാണാന്‍ ആരും ശ്രമിച്ചില്ല. പുറത്തു കണ്ടില്ലെങ്കിലും ചോദിച്ചെത്തുന്ന അയല്‍വാസികള്‍ ഇല്ല എന്നതാണ് നഗരത്തിന്റെ ശാപം. ഈ ശാപത്തിന്റെ ഒടുവിലെ ഇരയാകില്ല രാധാകൃഷ്ണൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends