Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന് കോര്‍പ്പറേഷന്റെ അംഗീകാരം

03 OCTOBER 2017 12:15 PM IST
മലയാളി വാര്‍ത്ത

കെഎസ്ആര്‍ടിസിയില്‍ ഇനിമുതല്‍ ഡ്രൈവറും കണ്ടക്ടറും ഡബിള്‍ റോളില്‍. കെ.എസ്.ആര്‍.ടി.സിയുടെ ദീര്‍ഘദൂര സര്‍വീസുകളില്‍ ഡ്രൈവര്‍മാര്‍ അനുഭവിച്ചു വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് അറുതിയാവുകയാണ്. െ്രെഡവിംഗും കണ്ടക്ടറുടെ ജോലിയും അറിയാവുന്ന (ലൈസന്‍സുള്ള) രണ്ടു ജീവനക്കാരെ ഓരോ ബസിലും നിയമിക്കുന്ന െ്രെഡവര്‍ കം കണ്ടക്ടര്‍' സംവിധാനത്തിന് കോര്‍പ്പറേഷന്‍ അംഗീകാരം നല്‍കി.

ഒക്ടോബര്‍ അഞ്ച് മുതല്‍ പ്രധാന ദീര്‍ഘദൂര സര്‍വീസുകളില്‍ ഇതാരംഭിക്കും. മള്‍ട്ടി ആക്‌സില്‍ വോള്‍വോ, സ്‌കാനിയ, സൂപ്പര്‍ ഡീലക്‌സ്, മിന്നല്‍, സില്‍വര്‍ലൈന്‍ ജറ്റ് എന്നീ അന്തര്‍ സംസ്ഥാന റൂട്ടുകള്‍ ഉള്‍പ്പെടെ 43 സര്‍വീസുകളിലാണ് ആദ്യഘട്ടമായി ഈ സംവിധാനം . 240 ജീവനക്കാര്‍ക്ക് ഇതിനുള്ള ട്രെയിനിംഗ് നല്‍കിയിട്ടുണ്ട്. ഒരാള്‍ ബസ് ഓടിക്കുമ്പോള്‍ മറ്റെയാള്‍ ടിക്കറ്റ് നല്‍കും. ആകെ ദൂരത്തിന്റെ പകുതി കിലോമീറ്റര്‍ കണക്കാക്കി മാറി മാറിയാവും ഡ്യൂട്ടി.

ദീര്‍ഘദൂര സര്‍വീസുകളിലെ ഡ്രൈവര്‍മാര്‍ നിലവില്‍ എട്ട് മണിക്കൂറിലധികം തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരുന്നു. ഉറക്കമിളച്ച് മണിക്കൂറുകളോളം വാഹനമോടിക്കുന്നത് അപകടങ്ങള്‍ക്കു കാരണമാകുന്നുവെന്ന പരാതി വ്യാപകം.

ഒരു ബസില്‍ രണ്ട് െ്രെഡവര്‍മാര്‍, അല്ലെങ്കില്‍ െ്രെഡവര്‍ കം കണ്ടക്ടര്‍ സംവിധാനം വേണമെന്ന ആവശ്യം ശക്തമായി.
മുന്‍ എം.ഡി ആന്റണി ചാക്കോയുടെ നേതൃത്വത്തില്‍ മൂന്ന് വര്‍ഷം മുന്‍പ് ഡ്രൈവര്‍ കം കണ്ടക്ടര്‍ സംവിധാനത്തിന്റെ ചര്‍ച്ചകള്‍ തുടങ്ങുകയും , രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. ദീര്‍ഘദൂര സര്‍വീസുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാനായിരുന്നു ആലോചന.

െ്രെഡവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും യോഗ്യതയും ശമ്പള സ്‌കെയിലും വ്യത്യസ്തമായതും
െ്രെഡവിംഗ് ലൈസന്‍സുള്ള കണ്ടക്ടര്‍മാരുടെ കുറവും നടപ്പിലാക്കല്‍ വൈകിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (2 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (2 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (2 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (2 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (3 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (3 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (3 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (3 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (3 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (4 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (5 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (5 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (6 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (6 hours ago)

Malayali Vartha Recommends