Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

മീസിൽസ്, റൂബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന തീവ്ര പ്രതിരോധ പരിപാടികൾക്ക് ഇന്ന് തുടക്കം

03 OCTOBER 2017 10:11 AM IST
മലയാളി വാര്‍ത്ത

മാരകമായ മീസിൽസ്, റൂബെല്ല രോഗങ്ങളുടെ നിർമാർജനം ലക്ഷ്യമിട്ട് ആരോഗ്യവകുപ്പ് നടപ്പാക്കുന്ന തീവ്ര പ്രതിരോധ പരിപാടി ഇന്ന് തുടങ്ങും. ഇന്നുമുതല്‍ ഒരുമാസക്കാലം നാടും നഗരവും ജനങ്ങളാകെയും വലിയൊരു ജനകീയ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് സ്വയം സമര്‍പ്പിക്കുകയാണ്. അഞ്ചാംപനി (മീസല്‍സ്), ജര്‍മന്‍ മീസല്‍സ് (റുബെല്ല) എന്നീ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ളതാണ് ഈ മഹായജ്ഞം. വസൂരിയെന്ന മഹാമാരിക്കെതിരെയാണ് കേരളം മുമ്പ് ഇതുപോലെ അതിവിപുലമായ കുത്തിവയ്പ് പരിപാടി സംഘടിപ്പിച്ചത്.

എംആര്‍ (മീസല്‍സ്, റുബെല്ല) വാക്സിന്‍ കുത്തിവയ്പായി നല്‍കുന്നതിനാല്‍ കുറെക്കൂടി മുന്നൊരുക്കങ്ങളും പരിശീലന പരിപാടിയും ആവശ്യമായിവരുന്നുണ്ട്. ഡോക്ടര്‍മാര്‍മുതല്‍ താഴെത്തട്ടില്‍ സാധാരണ സന്നദ്ധപ്രവര്‍ത്തകര്‍വരെ പങ്കാളികളാകുന്ന അതിബൃഹത്തായ കര്‍മപരിപാടിക്കാണ് സംസ്ഥാന സര്‍ക്കാര്‍ രൂപംനല്‍കിയിരിക്കുന്നത്. ഒമ്പതുമാസത്തിനും 15 വയസ്സിനും ഇടയിലുള്ള 77 ലക്ഷം കുട്ടികള്‍ക്ക് പ്രതിരോധമരുന്ന് നല്‍കേണ്ടതുണ്ട്.

ആദ്യത്തെ രണ്ടാഴ്ച സ്കൂളുകളില്‍വച്ചാണ് കുത്തിവയ്പ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അങ്കണവാടികളിലും പ്ളേ സ്കൂളുകളിലും സൗകര്യമുണ്ടാകും. ഇതിനുപുറമെ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യകേന്ദ്രങ്ങളിലും കുത്തിവയ്പ് നല്‍കും. എല്ലാ കേന്ദ്രങ്ങളിലും അന്യൂനമായ സംവിധാനങ്ങള്‍ ഒരുക്കണമെന്ന് സര്‍ക്കാര്‍ പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. കുത്തിവയ്പിന് എത്തുന്ന കുട്ടികള്‍ പ്രഭാതഭക്ഷണം കഴിച്ചുവരണം. കുത്തിവയ്പ് കഴിഞ്ഞ് കുട്ടികളെ അരമണിക്കൂര്‍ നിരീക്ഷിച്ചശേഷമേ ക്ളാസിലേക്ക് വിടാവൂ.

വൈറസാണ് രോഗകാരണമെന്നതിനാല്‍ ബാധിച്ച ശേഷമുള്ള ചികിത്സയേക്കാള്‍ എത്രയോ ഫലപ്രദമാണ് പ്രതിരോധ കുത്തിവയ്പ്. യാത്ര ചെയ്യുന്നവരിലും വിറ്റാമിന്‍ എ കുറവുള്ളവരിലും കുത്തിവയ്പ് എടുത്തില്ലെങ്കില്‍ എളുപ്പം ബാധിക്കുന്ന രോഗമാണ് മീസല്‍സ്. ചെവിപഴുപ്പ്, ശ്വാസംമുട്ടല്‍, ന്യുമോണിയ, മസ്തിഷ്കവീക്കം, രക്തത്തിലെ പ്ളേറ്റ്ലെറ്റ് കുറയല്‍ എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍. ഗര്‍ഭിണികളില്‍ രോഗബാധയുണ്ടായാല്‍ മാരകമായേക്കും.

ശരീരത്തില്‍ തടിച്ചുവീര്‍ക്കല്‍, ലിംഫ് ഗ്രന്ഥികള്‍ വീര്‍ക്കല്‍, തലവേദന, നേരിയ പനി എന്നീ ലക്ഷണങ്ങളുമായി തുടങ്ങുന്ന റുബെല്ല ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നീങ്ങും. അന്ധത, ബധിരത, ഹൃദയതകരാറുകള്‍, ആന്തരാവയവങ്ങള്‍ക്ക് കേട് സംഭവിക്കല്‍, വളര്‍ച്ച മുരടിക്കല്‍, ബുദ്ധിമാന്ദ്യം തുടങ്ങിയവയെല്ലാം കാണാറുണ്ട്. ഗര്‍ഭിണികളില്‍ രോഗബാധയുണ്ടായാല്‍ ഗര്‍ഭം അലസലോ കുട്ടികള്‍ക്ക് വൈകല്യമോ ആയിരിക്കും ഫലം. 'രണ്ട് രോഗങ്ങളെ പ്രതിരോധിക്കാന്‍ ഒറ്റ വാക്സിന്‍' ദധൗത്യം 2020ല്‍ എത്തുമ്പോള്‍ മീസല്‍സ് നിര്‍മാര്‍ജനവും റുബെല്ല നിയന്ത്രണവുമാണ് ലക്ഷ്യമിടുന്നത്.

ജനകീയ ആരോഗ്യരക്ഷാ സംവിധാനങ്ങളിലും കുറഞ്ഞ ശിശുമരണനിരക്കിലും കേരളം ലോകമാതൃക സൃഷ്ടിക്കുമ്പോഴും ഇത്തരം പകര്‍ച്ചവ്യാധികള്‍ കാരണമുള്ള മരണം അവഗണിക്കാവുന്നതല്ല. കൌമാരപ്രായത്തിലുള്ള പെണ്‍കുട്ടികളില്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് വരുംകാലങ്ങളിലും ഗര്‍ഭിണികള്‍ക്ക് റുബെല്ല ബാധയുണ്ടാകാനുള്ള സാധ്യത തീരെ ചെറുതല്ലെന്നാണ്. വിവാഹപ്രായമാകുന്ന പെണ്‍കുട്ടികളെക്കൂടി പദ്ധതിയുടെ ഭാഗമാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പഠനം വിരല്‍ചൂണ്ടുന്നത്.

അതിവിപുലമായ സന്നദ്ധപ്രവര്‍ത്തനത്തിനാണ് കേരളം ഇനിയുള്ള ദിവസങ്ങളില്‍ സാക്ഷ്യംവഹിക്കാന്‍ പോകുന്നത്. ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഹെല്‍ത്ത് വര്‍ക്കര്‍മാര്‍, അധ്യാപകര്‍, അങ്കണവാടി ടീച്ചര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങി വലിയൊരു നിര ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കിയാണ് പ്രവര്‍ത്തനരംഗത്ത് ഇറക്കുന്നത്. ഒരുലക്ഷത്തോളംപേരാണ് സംസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനം നേരിട്ട് ഏറ്റെടുക്കുന്നത്. തദ്ദേശഭരണസ്ഥാപനങ്ങള്‍, വായനശാലകള്‍, സന്നദ്ധസംഘടനകള്‍ എന്നിവ വഴി ഇതിന്റെ അനുബന്ധപ്രവര്‍ത്തനങ്ങളിലും പ്രചാരണങ്ങളിലും ഭാഗമാക്കാവുന്ന ജനലക്ഷങ്ങള്‍ വേറെയും.

ഈ പ്രവര്‍ത്തനം പരമാവധി ജനപങ്കാളിത്തത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്നതിന് മറ്റൊരു ഗുണഫലംകൂടി കാണേണ്ടതുണ്ട്. വാക്സിനേഷനെതിരെ കുറച്ചുനാള്‍മുമ്പ് മലപ്പുറം ജില്ലയിലും മറ്റു ചില കേന്ദ്രങ്ങളിലും ശക്തിപ്രാപിച്ച പ്രചാരണങ്ങള്‍ ഫലപ്രദമായി ചെറുക്കുന്നതിന് ഇത് സഹായകമാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends