Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ബ്രോക്കര്‍ രാജീവിന് ജീവന്‍ നഷ്ടമായതിന് പിന്നിലെ ഭൂമിയിടപാട് പ്രൊഫസര്‍ മേരി വിധേയത്തിലിന്റെ തോട്ടം; മലയാളിവാര്‍ത്ത റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയതിങ്ങനെ

03 OCTOBER 2017 10:40 AM IST
മലയാളി വാര്‍ത്ത

പാലക്കാട് മുതലമടയിലെ പതിനേഴര ഏക്കര്‍ മാവിന്‍ത്തോട്ടം ഇടപാടാണ് റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിനു ജീവന്‍ നഷ്ടപ്പെടുത്തിയത്. വിധവയായ പ്രൊഫസര്‍ മേരി വിധേയത്തിലിന്റെ ഈ തോട്ടം ഏക്കറിന് ഇരുപത്തി ഒന്നു ലക്ഷം രൂപയ്ക്കാണ് സിപി ഉദയഭാനു അന്‍പത് ലക്ഷം രൂപ അഡ്വാന്‍സ് നല്‍കി എഗ്രിമെന്റ് വച്ചത്. ഇടപാടുകാരന്‍ രാജീവും.

മുഖ്യമായും ബ്ലാക് മണിയാണ് കച്ചവടത്തില്‍ പറഞ്ഞുറപ്പിച്ചത്. മക്കളില്ലാത്ത ടീച്ചറിന് സഹായിയായി നില്ക്കുന്ന കാര്യസ്ഥന് 22 സെന്റ് സ്ഥലവും പത്തുലക്ഷം രൂപയും ടീച്ചര്‍ വാഗ്ദാനം ചെയ്തു. കാര്യസ്ഥനും രാജീവും ചില തലേക്കെട്ടുകള്‍ കൂടി കച്ചവടത്തില്‍ ഉറപ്പിച്ചു.

മിക്ക ദിവസങ്ങളിലും മുതലമടയിലെത്തുന്ന രാജീവ് വില കൂടിയ കാറുകളിലെത്തി മദ്യമൊക്കെ നല്‍കി കാര്യസ്ഥനെ പൂര്‍ണ്ണമായും കയ്യിലെടുത്തു. ടീച്ചറിനും പൂര്‍ണ്ണ വിശ്വാസം. ഇതിനിടയില്‍ കരാറില്‍ കാണിക്കാത്ത പണം പൂര്‍ണ്ണമായും ഉദയഭാനു രാജീവിനെ ഏല്‍പ്പിച്ചതായാണ് കേട്ടു കേള്‍വി. ഇക്കാര്യം പറഞ്ഞ് പലതവണ ഉദയഭാനു ടീച്ചറിനടുത്തെത്തി. അവര്‍ കൈമലര്‍ത്തി. അന്‍പതു ലക്ഷം രൂപയുടെ ഉത്തരവാദിത്വമുണ്ടെന്നും ബാക്കി തുകയെ കുറിച്ചറിയില്ലെന്നുമായി ടീച്ചര്‍.

ഉദയഭാനു പെട്ടു. ഒരു വിധ രേഖയുമില്ല. ഡീമോനിറ്റൈസേഷനില്‍ താനും പെട്ടെന്ന് രാജീവ് തുക തിരിച്ചു തരണമെന്നായി ഉദയഭാനു. പക വളര്‍ന്നു. ഉറ്റ സുഹൃത്ത് ചക്കര ജോണിയെയും കൂട്ടി വക്കീല്‍ ഭീഷണിയുയര്‍ത്തി. ചക്കര ജോണി വഴി നടത്തിയ ക്വട്ടേഷന്‍ പാളി. രാജീവിനെ കൊണ്ട് ഒപ്പിട്ടു വാങ്ങാനുള്ള കരാര്‍ പോലും തയ്യാറാക്കിയത് ഉദയഭാനു വക്കീലാണെന്നും കണ്ടെത്തി. ഇതെല്ലാം ഉദയഭാനുവിനെ കുടുക്കുന്ന ശക്തമായ തെളുവുകളാണ്. 

പോലീസ് തോട്ടം കാര്യസ്ഥനെ ചോദ്യം ചെയ്യാനായി ഇന്നു വിളിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ സ്വാധീനത്തിനായി ചിലര്‍ ശ്രമിച്ചു. അക്ഷരാര്‍ത്ഥത്തില്‍ ടീച്ചറും പെട്ടു. ഉദയഭാനുവിന്റെ മിക്ക ഭൂമിയിടപാടുകളിലെയും ബ്രോക്കറോ പങ്കാളിയോ ഒക്കെ ആയിരുന്ന രാജീവ് ചക്കര ജോണിയുടെയും വിശ്വസ്ഥനായിരുന്നു.

പൂജ്യത്തില്‍ നിന്നു കോടികള്‍ നേടിയെടുത്ത രാജീവിന്റെ വളര്‍ച്ചയില്‍ ഇരുവര്‍ക്കും വലിയ പകയായിരുന്നു.

അതേസമയം രാജീവിന്റെ വീട്ടില്‍ അഡ്വ.സി.പി.ഉദയഭാനു പല തവണ വന്നതിന് തെളിവ് ലഭിച്ചു. രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. ദൃശ്യങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയയ്ക്കും. ഗൂഢാലോചന കേന്ദ്രീകരിച്ചാണ് കേസന്വേഷണം പുരോഗമിക്കുന്നത്.

അതേസമയം രാജീവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ചക്കര ജോണിയും രഞ്ജിത്തും ഒളിവില്‍ താമസിച്ചത് വടക്കഞ്ചേരിയിലെ എസ്‌റ്റേറ്റിലെന്ന് പൊലീസ്. മൂന്ന് ദിവസമാണ് ഇരുവരും പൊലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവില്‍ കഴിഞ്ഞത്.

മൂന്ന് രാജ്യങ്ങളിലെ വിസ കൈവശമുള്ള ജോണി, കോയമ്പത്തൂര്‍ വിമാനത്താവളം വഴി വിദേശത്തേക്ക് കടക്കാനായിരുന്നു ശ്രമിച്ചത്. ഭൂമിയിടപാടുകാരനായ സുധന്റെ കാറില്‍ ജോണിയും രഞ്ജിത്തും വടക്കഞ്ചേരിയിലെത്തി. ഇവിടെ ജോണിക്ക് കൂടി പങ്കാളിത്തമുള്ള കിഴക്കഞ്ചേരി കൊന്നയ്ക്കല്‍കടവിലെ എസ്‌റ്റേറ്റില്‍ ഒളിവില്‍ കഴിഞ്ഞാണ് കോയമ്പത്തൂര്‍ വഴി വിദേശത്തേക്ക് കടക്കാന്‍ നീക്കം നടത്തിയത്.

കൊലപാതകത്തിന് ശേഷം ജോണിയും കൂട്ടാളിയും കാലടിയിലേക്കാണ് പോയത്. അവിടെ നിന്നാണ് പാലക്കാട്ടേക്ക് പോയത്. സുധന്റെ കാറിലാണ് ജോണിയും രഞ്ജിത്തും രക്ഷപ്പെട്ടതെന്ന് തിരിച്ചറിഞ്ഞ പൊലീസ്, കാറിന്റെ അടയാളങ്ങള്‍ സഹിതം എല്ലാ സ്‌റ്റേഷനുകളിലേക്കും വിവരം നല്‍കി. നെന്മാറ പൊലീസ് സ്‌റ്റേഷനിലെ ഹോം ഗാര്‍ഡ് ഈ കാര്‍ തിരിച്ചറിഞ്ഞു. ജോണിയുടെ ഫോണ്‍ സിഗ്‌നല്‍ പിന്തുടര്‍ന്ന പൊലീസ് വടക്കഞ്ചേരിയിലെ എസ്‌റ്റേറ്റ് വളഞ്ഞ് ഇരുവരെയും പിടികൂടുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (2 hours ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (2 hours ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (2 hours ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (2 hours ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (2 hours ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (2 hours ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (2 hours ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (2 hours ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (4 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (4 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (4 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (6 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (7 hours ago)

Malayali Vartha Recommends