ഹോട്ടല്‍ ഉടമയെ മുറിയില്‍ വിളിച്ചു വരുത്തിയ ശേഷം കാല്‍ തല്ലിയൊടിച്ചു

ഹോട്ടല്‍ ഉടമയെ മുറിയില്‍ വിളിച്ചു വരുത്തി കാല്‍ തല്ലിയൊടിച്ചതായി പരാതി. പെരുമ്പള സ്വദേശിയും കോളിയടുക്കത്ത് ഹോട്ടല്‍ നടത്തിപ്പുകാരനുമായ പത്മനാഭന്റെ (58)കാലാണു തല്ലിയെടിച്ചത്. സംഭവത്തില്‍ കോളിയടുക്കത്ത് സോഫ കടയില്‍ ജോലി ചെയ്യുന്ന ബെല്‍ത്തങ്ങാടി കൊയ്യാല്‍ പെര്‍മുദയില്‍ മെല്‍വിന്‍ ഫുഡ്ത്താലോയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയെ നാട്ടുകാര്‍ കൈകാര്യം ചെയ്ത ശേഷമാണു പോലീസിനു കൈമാറിയത്.
കഴിഞ്ഞ ദിവസം ഇയാള്‍ താമസിക്കുന്ന മുറിയിലേയ്ക്ക് പത്മനാഭനെ വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്നു തന്നോടു വാങ്ങിയ പണം മടക്കി നല്‍കണമെന്നു മെല്‍വിന്‍ ആവശ്യപ്പെട്ടു. താന്‍ പണം ഒന്നു വാങ്ങിട്ടില്ലല്ലോ എന്നു പറഞ്ഞതും ഇയാള്‍ ഹോട്ടല്‍ ഉടമയുടെ കാല്‍ തല്ലിയൊടിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ നാട്ടുകാര്‍ മെല്‍വിനെ കൈകാര്യം ചെയ്ത് പോലീസില്‍ ഏല്‍പ്പിച്ചു.
https://www.facebook.com/Malayalivartha























