ആ വാർത്തയുമായി ജയിൽ സൂപ്രണ്ട് ദിലീപിന്റെ അരികിലെത്തിയപ്പോൾ

ജാമ്യം കിട്ടിയ കാര്യം ദിലീപിനെ അറിയിച്ചു. ജയിൽ സൂപ്രണ്ടാണ് ജാമ്യം കിട്ടിയ വിവരം ദിലീപിനോട് പറഞ്ഞത്. ജാമ്യം കിട്ടിയതിൽ ആശ്വാസമുണ്ടെന്ന് ദിലീപ്. ഇപ്പോഴെങ്കിലും ജാമ്യം കിട്ടിയത് ആശ്വാസകരം. നടിയെ ആക്രമിച്ച കേസില്‍ കോടതി ജാമ്യം അനുവദിച്ച വിവരം അറിയിക്കാന്‍ സെല്ലിലെത്തിയ ജയില്‍ സൂപ്രണ്ടിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്.
85 ദിവസത്തെ ജയില്‍വാസത്തിനൊടുവിലാണ് ദിലീപിന് ജാമ്യം ലഭിക്കുന്നത്. അഞ്ചാംതവണ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ദിലീപിന് ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ശനമായ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണം അവസാനഘട്ടത്തിലാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി കണക്കിലെടുത്തു.
https://www.facebook.com/Malayalivartha























