യോഗി ആദിത്യനാഥ് നാളെ കേരളത്തില്‍

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് നാളെ കേരളത്തിലെത്തും. ബിജെപിയുടെ ജനരക്ഷായാത്രയില്‍ പങ്കെടുക്കുന്നതിനായാണ് യോഗി ആദിത്യനാഥ് കേരളത്തിലെത്തുന്നത്. ഇന്ന് കണ്ണൂരില്‍ ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായാണ് ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ സിപിഎമ്മിനെതിരായ പ്രചരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ബിജെപി ജനരക്ഷായാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ജനരക്ഷായാത്രയില്‍ ബിജെപി നേതൃത്വം കൂടുതല്‍ ദേശീയനേതാക്കളെ രംഗത്തിറക്കുന്നതിന്റെ ഭാഗമായാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കേരളത്തില്‍ വരുന്നത്.
https://www.facebook.com/Malayalivartha























