Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെനാളുകൾക്ക് ശേഷം സന്തോഷവതിയായി കാവ്യ; അച്ഛനെക്കാണാൻ ആലുവയിലെ വീട്ടിൽ കണ്ണും നട്ട് മീനാക്ഷിയും

03 OCTOBER 2017 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

അവസാനവട്ട അനുനയത്തിലും വഴങ്ങിയില്ല... മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....

രാജ്യത്തിന്റെ സമുദ്രാതിർത്തി കാക്കുന്നതിലും നാടിന്റെ സമ്പദ്‌വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിലും വലിയ പങ്ക് വഹിക്കുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

നാലു മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ മരണ വീടുപോലെയായിരുന്ന പത്മസരോവരം ഇപ്പോൾ ആഹ്ലാദത്തിലാണ്. വിധിയറിഞ്ഞ കാവ്യയും മീനാക്ഷിയും കെട്ടിപ്പിടിച്ച് ആനന്ദകണ്ണീര്‍ പൊഴിച്ചു. കാവ്യയും മീനാക്ഷിയും ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ന് വീണ്ടും പുഞ്ചിരിച്ചതെന്നാണ് കുടുംബത്തിലെ മുതിർന്ന അംഗം പറഞ്ഞത്. ദിലീപിന്റെ ദോഷകാലം തീർന്നുവെന്ന വിലയിരുത്തലാണ് കുടുംബത്തിനുള്ളത്. ഭഗവത്പ്രീതിക്ക് വേണ്ടി ലക്ഷങ്ങളാണ് ചെലവിട്ടത്. കാവ്യയും മകൾ മീനാക്ഷിയും ദിലീപിന്റെ അമ്മയും നടൻ എത്തുന്നതും കാത്തിരിപ്പാണ്.

ജയിലിൽ നിന്ന് നടൻ നേരെ വീട്ടിൽ തന്നെ എത്തുമെന്നാണ് സൂചന. ജയിലിൽ നിന്ന് ഒന്നരകിലോമീറ്റർ അകലെയാണ് ദിലീപിന്റെ വീടുള്ളത്. രാമലീലയുടെ പ്രദർശനം ദിലീപ് കുടുംബത്തോടെ കാണാനെത്തുമെന്ന് ആരാധകരും പ്രതീക്ഷിക്കുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ദിലീപിന്റെ അഭിഭാഷകർ അതിവേഗം നീങ്ങുകയാണ്.

ജാമ്യം അനുവദിച്ചത് ഉച്ചയ്ക്ക് രണ്ട് മണിക്ക് മുന്‍പായതിനാല്‍ ഈ നടപടികളെല്ലാം ഇന്ന് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് ദിലീപിന്റെ അഭിഭാഷകരുടെ പ്രതീക്ഷ. ജയിലില്‍ അര മണിക്കൂറില്‍ താഴെ മാത്രം നീളുന്ന നടപടികള്‍ മാത്രമേയുണ്ടാകൂ. പുറത്തിറങ്ങുന്ന നടനെ സ്വീകരിക്കാന്‍ ആരാധകരും സിനിമാ രംഗത്തുള്ളവരും വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. വിധി വന്ന ഉടന്‍ തന്നെ ദിലീപിന്റെ ആരാധകര്‍ ജയിലിന് മുന്നില്‍ തടിച്ചുകൂടി.

പുതിയ ചിത്രമായ രാമലീലയുടെ റിലീസിന് പിന്നാലെ നടന്‍ പുറത്തിറങ്ങുന്നത് വലിയ ആഘോഷമാക്കാനാണ് ഫാന്‍സ് അസോസിയേഷന്റെ തീരുമാനം. ജാമ്യ വിവരം അറിഞ്ഞതിന് പിന്നാലെ കൊച്ചിയിലും തൃശൂരിലും ആരാധകർ ലഡു വിതരണം നടത്തി. പുറത്തിറങ്ങുന്ന ദിലീപിനെയും കൊണ്ട് നഗരത്തില്‍ റോഡ് ഷോ നടത്താനും ആരാധകര്‍ തീരുമാനിച്ചിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുതിർന്ന സിപിഎം നേതാവ് ജി സുധാകരൻ ഇന്ന് രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണും  (13 minutes ago)

രണ്ട് ഇന്ത്യൻ എണ്ണ കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്കിലൂടെ കടന്നുപോകാൻ ഇറാൻ അനുമതി നൽകി... മറ്റ് അന്താരാഷ്ട്ര കപ്പലുകൾക്ക് വിലക്ക് തുടരുമെന്ന് ഇറാൻ  (27 minutes ago)

കാട്ടാനയെ തുരത്തുന്നതിനിടെ കൊല്ലപ്പെട്ട തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്‍ക്കാലിക വാച്ചര്‍ ഷൈജുവിന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ അനുവദിച്ചു  (1 hour ago)

മലപ്പുറത്ത് നിന്ന് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം തിരുവനന്തപുരത്ത്....  (1 hour ago)

മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (1 hour ago)

യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർയാത്രക്കാരായ യുവാവും യുവതിയും മരിച്ചു...  (2 hours ago)

മുൻ തിരുവിതാംകൂർ ദേവസ്വം പ്രസിഡൻറ് എ പത്മകുമാറിന് സിപിഎമ്മിന്റെ നോട്ടീസ്...  (2 hours ago)

ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നടത്തുന്ന അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് ...  (2 hours ago)

മണ്ണെണ്ണ സബ്സിഡിയില്‍ വന്‍ വര്‍ദ്ധന പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍...  (2 hours ago)

മലപ്പുറത്ത് വാഹനാപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം  (3 hours ago)

പ്രിയപ്പെട്ട ടീച്ചറുടെ അകാല വിയോഗത്തില്‍ തേങ്ങി വിദ്യാര്‍ഥികളും സഹപ്രവര്‍ത്തകരും...  (3 hours ago)

കുടുംബത്തിൽ മംഗളകർമ്മം, സാമ്പത്തിക ലാഭം! കർക്കിടകം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

അണ്ടർ 23 വനിതാ ഏകദിന ടൂർണമെന്റിൽ ഒഡീഷയ്ക്കെതിരെ കേരളത്തിന് വിജയം    (3 hours ago)

ഗൾഫ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന ആക്രമണം ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതി പ്രമേയം പാസാക്കി...  (3 hours ago)

Malayali Vartha Recommends