ദിലീപിന് ലഭിച്ചത് അര്‍ഹിച്ച ജാമ്യമെന്ന് ലിബര്‍ട്ടി ബഷീര്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിഞ്ഞ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതിനു പിന്നാലെ നടനെ എതിര്‍ത്തിരുന്നവര്‍ പോലും മുന്‍ നിലപാടുകളില്‍ നിന്ന് മറുകണ്ടം ചാടിത്തുടങ്ങി. ദിലീപിന് അര്‍ഹിച്ച ജാമ്യമാണ് ലഭിച്ചതെന്ന് തീയറ്റര്‍ ഉടമ ലിബര്‍ട്ടി ബഷീര്‍. കേസിന്‍റെ അവസാന ഘട്ടത്തില്‍ പോലീസും പ്രൊസിക്യൂഷനുമെല്ലാം ദിലീപിനെതിരായ തെളിവുകള്‍ കണ്ടെത്താനാകാതെ കുഴങ്ങിയിരുന്നുവെന്നും എങ്ങനെയങ്കിലും കേസ് അവസാനിപ്പിച്ചാല്‍ മതിയെന്ന നിലയിലായിരുന്നു പ്രോസിക്യൂഷനെന്നും ബഷീര്‍ പറഞ്ഞു.
കേസുമായി ബന്ധപ്പെട്ട് അനുഭവിക്കേണ്ട ശിക്ഷയുടെ പരമാവധി ദിലീപ് ഇതിനോടകം അനുഭവിച്ചെന്നും ഇനി അദ്ദേഹം കാരാഗൃഹവാസം അനുഭവിക്കേണ്ടതില്ലെന്നും ബഷീര്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത്, തന്‍റെയടക്കം നിരവധിപ്പേരുടെ ചലച്ചിത്ര ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ദിലീപ് എന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ നടനെതിരെ ലിബര്‍ട്ടി ബഷീര്‍ ഉന്നയിച്ചിരുന്നു.
https://www.facebook.com/Malayalivartha





















