ദിലീപിന് ലഭിച്ചത് സ്വാഭാവിക നീതി: സെബാസ്റ്റ്യന്‍ പോള്‍

നടന്‍ ദിലീപിന് ജാമ്യം ലഭിച്ചതില്‍ വലിയ ആഹ്ളാദമില്ലെന്ന് അഭിഭാഷകനും ഇടത് സഹയാത്രികനുമായ സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഏതൊരു വ്യക്തിക്കും ലഭിക്കേണ്ട നീതിയാണ് ദിലീപിനും ലഭിച്ചത്. ഇതിലൂടെ ജാമ്യത്തിന് അര്‍ഹത ദിലീപിന് ഉണ്ടെന്ന് തെളിഞ്ഞിരിക്കുകയാണ്. ആ വാദം കോടതിയും ഇപ്പോള്‍ അംഗീകരിച്ചിരിക്കുകയാണ്. അതേസമയം, ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയായും കാണേണ്ടതില്ല. കേസിലെ പ്രധാന തെളിവായ മൊബൈല്‍ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. ആ വഴിക്ക് അന്വേഷണം നടക്കട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.കേസിലുള്‍പ്പെട്ട വ്യക്തിക്ക് നിയമം നല്‍കുന്ന എല്ലാ പരിഗണനയും പരിരക്ഷയും ദിലീപിനും അവകാശപ്പെട്ടതാണ്. ഇനി ദിലീപ് പുറത്ത് നിന്ന് വിചാരണയെ നേരിടട്ടെയെന്നും സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























