ബിജെപിയെ വെല്ലുവിളിച്ച് കോടിയേരി

കേരളം ജിഹാദികളുടെ നാടാണെന്ന ആരോപണം തെളിയിക്കാൻ ബിജെപിയെ വെല്ലുവിളിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ചു കേരളത്തെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തുന്നതെന്നും അതിനാണ് ജനരക്ഷായാത്ര എന്ന പേരിൽ അമിത് ഷായും കുമ്മനം രാജശേഖരനും ഒരുങ്ങി പുറപ്പെട്ടിരിക്കുന്നതെന്നും കോടിയേരി ആരോപിച്ചു.
കേരള സർക്കാരിനെ ആർഎസ്എസും കേന്ദ്രവും ആശങ്കയോടെയാണ് കാണുന്നത് അതുകൊണ്ടാണ് കേരളം ജിഹാദികളുടെ നാടാണെന്ന അസത്യം പ്രചരിപ്പിക്കുന്നത്. തീവ്രവാദം എതു മതത്തിന്റെ പേരിലായാലും കേരളം ശക്തമായ നടപടി സ്വീകരിക്കും. അതിൽ വിട്ടുവീഴ്ചയില്ല. കേരളത്തിലെ ബിജെപി നേതാക്കളുടെ മുഖം വികൃതമായതുകൊണ്ടാണു പുറത്തുനിന്നും നേതാക്കളെ ഇറക്കി ജാഥ നടത്തുത്തേണ്ടിവരുന്നതെന്നും കോടിയേരി പരിഹസിച്ചു.
https://www.facebook.com/Malayalivartha
























