സി.പി.എമ്മിനെതിരെ രാജ്യവ്യാപക പ്രക്ഷോഭവുമായി ബിജെപി

സി.പി.എമ്മിനെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം തുടങ്ങുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷാ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും ദില്ലിയിൽ നാളെ മുതൽ 17 വരെ സി.പി.എം ദേശീയ ആസ്ഥാനമായ എ.കെ.ജി ഭവനിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിൽ ജനരക്ഷ യാത്രയുടെ ഉദ്ഘാടത്തിലാണ് സി.പി.എമ്മിനെതിരെ അമിത് ഷാ ആഞ്ഞടിച്ചത്.എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും യുവമോർച്ചയുടെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പയ്യന്നൂരിൽ നടക്കുന്ന ഉദ്‌ഘാടന പരിപാടിക്ക് അമിത് ഷാ എത്തിയത്. കനത്ത സുരക്ഷക്ക് നടുവിലാണ് പരിപാടി നടക്കുന്നത്.
https://www.facebook.com/Malayalivartha
























