യെച്ചൂരിയെ തള്ളി തോമസ് ഐസക്

കോൺഗ്രസുമായി ഒരു ബന്ധവും വേണ്ടെന്ന് ധനമന്ത്രി തോമസ് എെസക്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിർദ്ദേശം തള്ളിയാണ് തോമസ് ഐസക്കിന്റെ നിലപാട്. കോൺഗ്രസുമായുള്ള രാഷ്ട്രീയ ബന്ധം അസംബന്ധമാണെന്നും നാടിന്റെ പൊതു പ്രശ്നങ്ങളിൽ ഒരുമിച്ച് നിൽക്കാമെന്നും അല്ലാതെ സഖ്യം അസാദ്ധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്നായിരുന്നു യെച്ചുരിയുടെ നിർദേശം. ഈ നിർദ്ദേശം കഴിഞ്ഞ ദിവസം സി.പി.എം പോളിറ്റ് ബ്യൂറോ തള്ളിയിരുന്നു. അടുത്ത വർഷം ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരടിൽ ബി.ജെ.പിയെ മുഖ്യശത്രുവായി പ്രഖ്യാപിക്കണമെന്നാണ് യെച്ചൂരി ആവശ്യപ്പെട്ടിരുന്നത്.
https://www.facebook.com/Malayalivartha
























