ദിലീപിന്റെ ജാമ്യം: പണികിട്ടിയത് ബിജെപിക്ക്

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബ്ജയിലിലായിരുന്ന ദിലീപിന് ജാമ്യം കിട്ടിയെന്ന വാര്‍ത്ത പുറത്തുവരുമ്പോള്‍ പണികിട്ടിയത് ബിജെപിക്കാണ്. കണ്ണൂരില്‍ തുടങ്ങിയ ജനരക്ഷയാത്രയുടെ വാര്‍ത്തകള്‍ നിമിഷനേരംകൊണ്ട് തന്നെ അപ്രതക്ഷ്യമായി. ചാനലുകള്‍ ആലുവ സബ്ജയിലിലേക്ക് ക്യാമറ തിരിച്ചതോടെ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന യാത്ര അക്ഷരാര്‍ഥത്തില്‍ മുങ്ങിപ്പോയി.
കേരളാ ഗവൺമെന്റിനെതിരെ ബിജെപിയുടെ ദേശീയ നേതാവ് സംസ്ഥാനത്ത് കാൽനടയായി നടക്കുമ്പോൾ വേണ്ട മാധ്യമ ശ്രദ്ധ ലഭിക്കാതെ പോയത് കേരളത്തിലെ ബിജെപി ഘടകത്തിന് തിരിച്ചടിയാണ്. അമിത്ഷായുടെ തീപ്പൊരി പ്രസംഗം രാവിലെ മുതൽ മാധ്യമങ്ങളിൽ വന്നെങ്കിലും ഉച്ചയോടെ ദിലീപിന് ജാമ്യം ലഭിച്ചതോടെ ചിത്രം മാറി.
https://www.facebook.com/Malayalivartha
























