Widgets Magazine
13
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുദ്ധത്തിനിടയിൽ കേരളത്തിൽ ഇങ്ങനെയൊരു ട്വിസ്റ്റ്..!സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് നേരിയ ആശ്വാസം. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയിൽ ദൃശ്യമായ വൻ കുതിപ്പിന് പിന്നാലെയാണ് ഇന്ന് വിലയിൽ കുറവ് രേഖപ്പെടുത്തിയത്...


ക്രൂഡോയിലുമായി 3 റഷ്യൻ കപ്പലുകൾ ഇന്ത്യൻ തീരത്ത്...പ്രതിസന്ധി മറികടക്കാന്‍ നിന്ന് 3 കോടി ബാരല്‍ എണ്ണ വാങ്ങി ഇന്ത്യ.. 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്..


മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്


നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്


മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...

മീസല്‍സ് റൂബെല്ല കുത്തിവയ്പ്പില്‍ പങ്കാളിയായി മെഡിക്കല്‍ കോളേജും

03 OCTOBER 2017 10:38 PM IST
മലയാളി വാര്‍ത്ത

മീസല്‍സ് (അഞ്ചാംപനി) റുബെല്ല (ജര്‍മ്മന്‍ മീസല്‍സ്) എന്നീ പകര്‍ച്ച വ്യാധികളെ പ്രതിരോധിക്കാനുള്ള സര്‍ക്കാരിന്റെ തീവ്ര യഞ്ജത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും പങ്കാളിയാകുന്നു. എസ്.എ.ടി. ആശുപത്രിയിലെ പി.പി. യൂണിറ്റ് നഗരത്തിലെ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പും ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നത്. മെഡിക്കല്‍ കോളേജ്, പട്ടം, കേശവദാസപുരം എന്നീ സ്ഥലങ്ങളിലെ 12 സ്‌കൂളുകള്‍, 7 അംഗനവാടികള്‍, 12 ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട വിദഗ്ധസംഘം നേരിട്ടെത്തിയാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കുന്നത്. 

ഈ മേഖലയിലെ മീസല്‍സ് റുബെല്ല കുത്തിവയ്പ്പിന്റെ ഉദ്ഘാടനം പട്ടം ആര്യ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ച് നടന്നു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷനായ ചടങ്ങില്‍ കൗണ്‍സിലര്‍ എസ്.എസ്. സിന്ധു കുത്തിവയ്പ്പ് ഉദ്ഘാടനം ചെയ്തു. ആര്യ സെന്‍ട്രല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മൈത്രേയി രാജേഷ്, എസ്.എ.ടി. ആര്‍.എം.ഒ. ഡോ. അനിത, ഡോ. ശങ്കര്‍, ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, ഡോ. സിത്താര, എസ്.എ.ടി. നഴ്‌സിംഗ് സൂപ്രണ്ട് ശൈലജ, മെഡിക്കല്‍ കോളേജ് പി.ആര്‍.ഒ. ഡോ. ഖുറൈഷാ ബീവി, എന്‍.എച്ച്.എം. പി.ആര്‍.ഒ. ഗോപിക, നഴ്‌സുമാര്‍, ആശാപ്രവര്‍ത്തകര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

എന്താണ് മീസല്‍സ്, റൂബെല്ല?

മണ്ണന്‍, പൊക്കന്‍ എന്നിങ്ങനെ നാട്ടിന്‍പുറങ്ങളില്‍ അറിയപ്പെടുന്ന അസുഖമാണ് മീസല്‍സ് അഥവാ അഞ്ചാം പനി. ന്യൂമോണിയ, വയറിളക്കം, മസ്തിഷ്‌ക അണുബാധ (എന്‍സെഫിലൈറ്റിസ്) എന്നിവയിലേക്ക് നയിച്ച് മരണം വരെ സംഭവിക്കാവുന്ന രോഗമാണ് മീസല്‍സ്. അതേസമയം അഞ്ചാം പനിയേക്കാളും വലിപ്പമുള്ളതും ചിക്കന്‍ പോക്‌സിനേക്കാളും ചെറുതുമായ കുരുക്കള്‍ ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന രോഗമാണ് റുബെല്ല അഥവാ ജര്‍മ്മന്‍ മീസല്‍സ്. ഇത് ഗര്‍ഭാവസ്ഥയില്‍ പിടിപെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിനെ സാരമായി ബാധിക്കാറുണ്ട്. ഗര്‍ഭമലസല്‍, ജനിക്കുന്ന കുഞ്ഞിന് അംഗവൈകല്യം, കാഴ്ച ഇല്ലായ്മ, കേള്‍വി ഇല്ലായ്മ, ബുദ്ധിമാന്ദ്യം, ഹൃദയത്തിന് അസുഖം എന്നിവയുണ്ടാക്കുന്നു.

എന്താണ് മീസല്‍സ് റൂബെല്ല വാക്‌സിന്‍?

ഒറ്റ വാക്‌സിന്‍ കൊണ്ട് മീസല്‍സ്, റൂബെല്ല എന്നീ 2 അസുഖങ്ങളെ ചെറുക്കാനായി ഒന്നിച്ച് നല്‍കുന്ന കുത്തിവയ്പ്പാണ് മീസല്‍സ് റൂബെല്ല വാക്‌സിന്‍. ഇതിന് യാതൊരു പാര്‍ശ്വ ഫലങ്ങളുമില്ലെന്നാണ് കണ്ടെത്തല്‍.
ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശാനുസരണം ദേശീയ പ്രതിരോധ കുത്തിവയ്പ്പിന്റെ ഭാഗമായി ഇന്ത്യയിലെ 8 ഓളം സംസ്ഥാനങ്ങളില്‍ മീസല്‍സ് റുബെല്ല പ്രതിരോധ കുത്തിവയ്പ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ സെപ്റ്റംബര്‍ 3 മുതല്‍ നവംബര്‍ 3 വരെയായിരിക്കും പ്രതിരോധ കുത്തിവയ്പ്പുകള്‍ നടത്തുക.

ആര്‍ക്കാണ് മീസല്‍സ് റൂബെല്ല കുത്തിവയ്പ്പ് എടുക്കേണ്ടത്?

9 മാസം മുതല്‍ 15 വയസുവരെയുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ എല്ലാവര്‍ക്കും ഈ കുത്തിവയ്പ്പ് എടുക്കേണ്ടതാണ്. മീസല്‍സിനെ തുടച്ച് നീക്കുകയും റൂബെല്ലയെ നിയന്ത്രണ വിധേയമാക്കുകയും ചെയ്യുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം.

ഒരിക്കല്‍ എടുത്തവര്‍ക്ക് എടുക്കാമോ?

മുമ്പ് മീസല്‍സ് റൂബെല്ല കുത്തിവയ്പ്പുകളെടുത്ത എല്ലാ കുട്ടികള്‍ക്കും ഈ കുത്തിവയ്പ്പ് എടുക്കേണ്ടതുണ്ട്. നേരത്തെയെടുത്ത കുത്തിവയ്പ്പുകളിലൂടെ കുട്ടിക്ക് പ്രതിരോധ ശേഷി പൂര്‍ണമായും കൈവന്നിട്ടില്ലെങ്കില്‍ ഈ കുത്തിവയ്‌പ്പോടെ അതിന് പരിഹാരമാകും. ഇപ്പോള്‍ കുത്തിവയ്‌പ്പെടുക്കുന്നതിനാല്‍ അധിക ഡോസ് ആകുമെന്ന ഒരു പേടിയും വേണ്ടെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍.

അസുഖമുണ്ടെങ്കില്‍ എടുക്കാമോ?

കീമോതെറാപ്പി എടുക്കുന്ന കുട്ടികളും ആശുപത്രിയില്‍ അഡ്മിറ്റായ കുട്ടികളും ഒഴികെ സ്‌കൂളില്‍ വരാന്‍ പറ്റുന്ന ആരോഗ്യമുള്ള കുട്ടികള്‍ക്ക് മീസല്‍സ് റൂബെല്ല വാക്‌സിന്‍ എടുക്കാവുന്നതാണ്. മുമ്പ് ഇതുപോലെയുള്ള വാക്‌സിന്‍ എടുത്തപ്പോള്‍ അലര്‍ജിയുണ്ടായിട്ടുള്ളവര്‍ അക്കാര്യം ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണ്. ഈ വാക്‌സിന്‍ എടുത്ത് കഴിഞ്ഞ് ആറേഴ് ദിവസം കഴിയുമ്പോള്‍ ചെറിയ പനിവരാന്‍ സാധ്യതയുണ്ടെങ്കിലും പേടിക്കാനില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്റെ 'ചെക്ക്മേറ്റ്' അമേരിക്ക തൊടാൻ പേടിക്കുന്ന ഖാർഗ്...!ഹൃദയമിടിപ്പ് നിയന്ത്രിക്കുന്ന 'സ്വിച്ച് ബോർഡ്' തകർന്നാൽ..!  (3 hours ago)

ഗണേശ്കുമാര്‍ മത്സരിക്കില്ല കിടപ്പറരംഗങ്ങള്‍ ഭയങ്കരം ഒത്തുതീര്‍പ്പിന് കിട്ടിയ കോടികളുമായി ബിന്ദു കേരളം വിട്ടു...?  (6 hours ago)

കോളേജ് പരിസരത്ത് നഗ്‌നതാ പ്രദര്‍ശനം നടത്തിയ ആളെ ധീരമായി നേരിട്ട് പെണ്‍കുട്ടി  (7 hours ago)

GOLD RATE സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്;  (7 hours ago)

ജാ​ഗ്രത !! തലസ്ഥാനത്ത് വിവിധ ഭാ​ഗത്ത് ജലവിതരണം മുടങ്ങും  (7 hours ago)

RUSSIA എൽപിജി വില കൂട്ടില്ല  (7 hours ago)

സിപിഐഎം സുധാകരനോട് നീതി കാട്ടിയില്ലെന്ന് രമേശ് ചെന്നിത്തല  (7 hours ago)

മൊണാലിസയുടെ വിവാഹം വിവാദത്തിൽ; 'ശൈശവ വിവാഹം' എന്ന് ആരോപണം, മന്ത്രിക്കും പോലീസിനുമെതിരെ അഡ്വ. ദീപ ജോസഫ്  (7 hours ago)

നെയ്യാർ ഡാമിൽ കുളിക്കാനിറങ്ങിയ യുവതി മരിച്ച നിലയിൽ; കുളിക്കാനായി എത്തിയത് ഭർത്താവിനൊപ്പം...10 മിനിറ്റിൽ സംഭവിച്ചത്  (7 hours ago)

രസികൻ, അണ്ണൻ തമ്പി, മാടമ്പി തുടങ്ങിയ അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച താരം; ഹരി മുരളിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി  (7 hours ago)

മൊണാലിസയുടെ വിവാഹം: സിപിഎം നേതാക്കളെ പരിഹസിച്ച് പി.സി. ജോർജ്; 'രാഹുലിനെയും കൂടി പിടിച്ചു കെട്ടിക്കണം'...  (7 hours ago)

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയാണ് ദേശീയപാത. അതില്‍ എത്ര ശതമാനം പണിയാണ് പൂര്‍ത്തിയായത്? ജോലി തീരാതെ ഉദ്ഘാടനം ചെയ്യുന്നത് കേരളത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നു എന്നതുകൊണ്ടാണെന്ന വിമർശനവുമായി പ്രതിപ  (7 hours ago)

എംഎൽഎ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്നു; ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ പരാതി നൽകിയതിന് പിന്നിൽ കടകംപള്ളി; മുൻ ദേവസ്വം മന്ത്രിയും എംഎൽഎയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണൻ പോറ്റി  (7 hours ago)

പ്രചാരണം തുടങ്ങി സി പി എം  (7 hours ago)

എന്താണ് ഇവിടെ നിൽക്കുന്നത് പാർലമെന്റിൽ പോകുന്നില്ലേ? കൊച്ചിയിലെ വേദിയിൽ വച്ച് ഹൈബി ഈഡൻ എംപിയോട് പ്രധാനമന്ത്രിയുടെ ആ ചോദ്യം; ഉത്തരത്തിന് പിന്നാലെ പൊട്ടിച്ചിരിച്ച് നരേന്ദ്ര മോദി  (8 hours ago)

Malayali Vartha Recommends