നിർമ്മൽ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കണമെന്ന് കോടതി

നിർമ്മൽ ചിട്ടി തട്ടിപ്പ് കേസ് അന്വേഷിക്കണമെന്ന് കോടതി. നിർമ്മൽ ചിട്ടി തട്ടിപ്പ് കേസിൽ ചിട്ടി ഫണ്ട് ഉടമ നിർമ്മലൻ ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ മൃൂസിയം പൊലീസിനോട് ചീഫ് ജുഡിഷൃൽ മജിസ്ട്രേട്ട് കോടതി നിർദ്ദേശിച്ചു . കന്യാകുമാരി സ്വദേശിനി സുധ നൽകിയ ഹർജിയിലാണ് ഉത്തരവ്. നിർമ്മലനെ കൂടാതെ നിർമ്മൽ കൃഷ്ണ നിധി കമ്പനി ഡയറക്ടർമാരായ സുകുമാരൻ രവീന്ദ്രൻ,കുമാരപിളള അജിത് കുമാർ,ഉഷാകുമാരി,രാഘവൻ ശേഖരൻ നായർ എന്നിവരാണ് എതിർ കക്ഷികൾ.
നിർമ്മലന്റെ ജഗതിയിലെ വീട്ടിൽ വച്ച് ഹർജിക്കാരി 26 ലക്ഷം രൂപ നിക്ഷേപമായി നൽകിയെന്ന് ഹർജിയിൽ പറയുന്നു.നിക്ഷേപത്തിന് വൻതുക പലിശ നൽകാമെന്ന് എതിർകക്ഷികൾ വാഗ്ദാനം നൽകിയിരുന്നു. നിക്ഷേപം മടക്കി ചോദിച്ചെങ്കിലും നൽകാതെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്തു .മൃൂസിയം പൊലീസിന് പരാതി നൽകിയെങ്കിലും പ്രതികളുമായി ചേർന്ന് കേസ് അട്ടിമറിച്ചതായും ഹർജിയിൽ പറയുന്നു.
https://www.facebook.com/Malayalivartha























