പ്രണയിച്ചത് വിവാഹത്തട്ടിപ്പ് വീരനെ... ആ വിവരം അറിഞ്ഞ് പെണ്‍കുട്ടി ചെയ്തത്...?

നിന്നെ പൊന്നുപോലെ നോക്കാം, നിന്നെ ഞാന്‍ വിവാഹം ചെയ്യാം, നീ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ കുറച്ച് സ്വര്‍ണവും പണവുമായി വേണം വരാന്‍. എന്റെ ജീവിതത്തില്‍ നീ മാത്രമേയുള്ളൂ... ഇതായിരുന്നു ആ കാമുകന്റെ വാക്കുകള്‍.
വെറെയൊന്നും നോക്കാതെ ആ പെണ്‍കുട്ടി കാമുകനോടൊപ്പം ഒളിച്ചോടാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ കാമുകന്‍ വിവാഹത്തട്ടിപ്പു വീരനാണെന്ന് ആ പെണ്‍കുട്ടി അറിഞ്ഞപ്പോള്‍ ഇനി ഈ ലോകത്ത് എനിക്ക് ജീവിക്കേണ്ട ആവശ്യമില്ലെന്ന് അവള്‍ ചിന്തിച്ചു.
കാമുകന്‍ വിവാഹത്തട്ടിപ്പു വീരനാണെന്നു കണ്ടെത്തി പൊലീസ് മോചിപ്പിച്ച് ഷെല്‍ട്ടര്‍ഹോമില്‍ ആക്കിയ യുവതി വീട്ടുകാര്‍ വന്നു കൂട്ടിക്കൊണ്ടുപോകവെ പുഴയില്‍ ചാടുകയായിരുന്നു. നാട്ടുകാര്‍ രക്ഷപ്പെടുത്തിയ യുവതിയെ പിന്നീട് പൊലീസെത്തി ആശുപത്രിയിലുമെത്തിച്ചു.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവതിയാണ് ഇന്ന വൈകിട്ട് കൈപ്പട്ടൂര്‍ പാലത്തില്‍ നിന്നു പുഴയിലേക്കു ചാടിയത്. പുഴയോരത്തെ തിട്ടിയില്‍ പിടി കിട്ടിയ യുവതിയെ അച്ഛനും ബന്ധുവും നാട്ടുകാരും ചേര്‍ന്നു രക്ഷപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞാഴ്ച്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. ബിരുദ വിദ്യാര്‍ത്ഥിനിയായ യുവതി ബസ് ജീവനക്കാരനായ കാമുകനോടൊപ്പം പോയതാണൈന്ന് തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. കൊടൈക്കനാലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. വീട്ടുകാരുടെ പരാതിയില്‍ കേസെടുത്ത തിടനാട് പൊലീസ് കൊടൈക്കനാലില്‍ നിന്ന് യുവതിയെ നാട്ടിലെത്തിച്ചു.
യുവതിയോടൊപ്പെമുണ്ടായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശി അയൂബ് (28) നേരത്തെ മൂന്നു വിവാഹം കഴിച്ച ആളാണെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഇക്കാര്യം യുവതിയെയും ബോധ്യപ്പെടുത്തി. വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചതിന് അയൂബിനെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha























