കലക്ടര്‍ ഇന്ന് വീണ്ടും തെളിവെടുപ്പു നടത്തും, ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിനു നോട്ടിസ്

മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി ഇടപാടുകള്‍ സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി കലക്ടര്‍ ഇന്നു വീണ്ടും തെളിവെടുപ്പു നടത്തും. ഇന്നു നടക്കുന്ന ഹിയറിങ്ങില്‍ ഹാജരാകാന്‍ തോമസ് ചാണ്ടിയുടെ ബന്ധുവിനു നോട്ടിസ് നല്‍കി.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിനു സമീപത്തെ നിലം നികത്തല്‍ സംബന്ധിച്ചു കഴിഞ്ഞ ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് പ്രതിനിധികള്‍ ഇന്നുവരെ സമയം ചോദിച്ചിരുന്നു.
നിലം നികത്തിയെടുത്ത പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടെ ഉടമസ്ഥതയിലല്ലെന്നു നിലപാടെടുത്ത റിസോര്‍ട്ട് പ്രതിനിധികള്‍ തങ്ങളുടെ വാദം തെളിയിക്കാനുള്ള രേഖകള്‍ ഇന്നു ഹാജരാക്കും.അതിനിടെ, കലക്ടര്‍ ടി.വി.അനുപമയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം കഴിഞ്ഞ ദിവസം ലേക്ക് പാലസിനു സമീപം പരിശോധന നടത്തി.
ദേശീയ ജലപാത ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഖനനം ചെയ്ത മണ്ണ് റിസോര്‍ട്ട് ഉടമകളുമായി ബന്ധമുള്ള വ്യക്തിയുടെ പാടശേഖരത്തില്‍ നിക്ഷേപിച്ചു എന്നാണ് ആക്ഷേപം.
https://www.facebook.com/Malayalivartha























