യോഗി ഇന്ന് ജനരക്ഷായാത്രയില്‍ പങ്കെടുക്കും, സമാപന പരിപാടിയില്‍ യോഗി പ്രസംഗിക്കും

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയില്‍ ഇന്ന് യുപി മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യോഗി ആദിത്യനാഥ് അണിചേരും.
രണ്ടാം ദിവസമായ ഇന്ന് രാവിലെ കീച്ചേരിയില്‍ നിന്നാരംഭിക്കുന്ന പദയാത്രയിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുക.വൈകിട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണ്ണറില്‍ നടക്കുന്ന സമാപന പരിപാടിയില്‍ അദ്ദേഹം പ്രസംഗിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും ചടങ്ങില്‍ പങ്കെടുക്കും.
https://www.facebook.com/Malayalivartha























