ഫാ. ടോം ഉഴുന്നാലിൽ ഇന്നു ബംഗളൂരുവിലേക്ക്

കൊല്ലത്തും തൃശൂരിലും വിവിധ പരിപാടികളിൽ പങ്കെടുത്തശേഷം ഫാ. ടോം ഉഴുന്നാലിൽ ഇന്നു ബംഗളൂരുവിലേക്കു മടങ്ങും.
ബുധനാഴ്ച രാവിലെ ഏഴിനു കൊല്ലം തോപ്പ് പള്ളിയിൽ ഫാ. ഉഴുന്നാലിൽ കൃതജ്ഞതാദിവ്യബലി അർപ്പിക്കുന്നുണ്ട്. വൈകുന്നേരം നാലിനു തൃശൂർ ആർച്ച്ബിഷപ്സ് ഹൗസിൽ സ്വീകരണത്തിനുശേഷം അഞ്ചിനു മണ്ണുത്തി ഡോണ്‍ബോസ്കോ ഭവനിൽ കൃതജ്ഞതാപ്രാർഥനകൾ കഴിഞ്ഞ് രാത്രിയിൽ കൊച്ചിയിൽനിന്നു വിമാനമാർഗം ബംഗളൂരുവിലേക്കു മടങ്ങും.വ്യാഴാഴ്ച കോളാറിലുള്ള ഡോണ്‍ബോസ്കോ ഹൗസിൽ കൃതജ്ഞതാ ദിവ്യബലി അർപ്പിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha























