സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ല... ശക്തമായി പ്രതികരിച്ച് അഡ്വ. ജയശങ്കര്‍

ദിലീപ് ജാമ്യത്തിന് അര്‍ഹനാണെന്നും കുറ്റം തെളിയിച്ചിട്ടില്ലെന്നും വാദിച്ച അഡ്വ. സെബാസ്റ്റിന്‍ പോളിനേയും പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജ്ജിനേയും പരിഹസിച്ച് അഡ്വ. ജയശങ്കര്‍.
രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസമെന്നും താരത്തെ ഇനിയങ്ങോട്ട് പിടിച്ചാല്‍ കിട്ടില്ലെന്നും പരിഹാസരൂപേണ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുശ്ശാസനനു ക്വട്ടേഷന്‍ കൊടുത്തയാളാണ് ദുര്യോധനന്‍ എന്നും ജയശങ്കര്‍ കുറിക്കുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സെബാസ്റ്റ്യാനോസ് പുണ്യാളന്റെ വിലാപവും പൂഞ്ഞാര്‍ പുലിയുടെ ഗര്‍ജനവും വെറുതെയായില്ല. ജനപ്രിയ നായകന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
രാമലീലയുടെ സാമ്പത്തിക വിജയത്തിനു പിന്നാലെയാണ് കോടതി വിധിയുടെ ആശ്വാസം. ഇനിയങ്ങോട്ട് ജനപ്രിയനെ പിടിച്ചാല്‍ കിട്ടില്ല. ജനപ്രീതി കൂടിക്കൂടി മാനംമുട്ടും.
ദിലീപിനു ജാമ്യം കിട്ടാന്‍ വേണ്ടി അമ്പലത്തിലും പളളിയിലും പ്രാര്‍ത്ഥിച്ചവര്‍ അനേകരാണ്. നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിച്ചവരും കുറവല്ല.
പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആരാധകന്‍ കൊല്ലം ജില്ലയിലെ മലനട ക്ഷേത്രത്തില്‍ ദുര്യോധനന് വഴിപാടു കഴിപ്പിച്ചതായി ഏതാനും ദിവസം മുമ്പ് മാതൃഭൂമിയില്‍ വാര്‍ത്ത കണ്ടിരുന്നു.
മുപ്പത്തിമുക്കോടി ഹിന്ദു ദേവീദേവന്മാരെ അപേക്ഷിച്ച് ദുര്യോധനനുളള മേന്മ എന്താണ്?
പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്യാന്‍ ദുശ്ശാസനനു ക്വട്ടേഷന്‍ കൊടുത്തയാളാണ് ദുര്യോധനന്.
https://www.facebook.com/Malayalivartha























