Widgets Magazine
03
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ജയിൽ ജീവിതം ഗോപാലകൃഷ്ണന് തമാശ; കുടുംബാംഗങ്ങളോട് ജയിലിലെ അനുഭവം പങ്കുവയ്ക്കുമ്പോഴും തമാശ വിടാതെ ദിലീപ്...

04 OCTOBER 2017 09:58 AM IST
മലയാളി വാര്‍ത്ത

ന്റമ്മച്ചീ... ഈ ജയിലെന്ന് പറഞ്ഞാൽ നമ്മൾ സിനിമക്ക് സെറ്റിടുന്നതുപോലല്ലാട്ടാ... അതൊരു സംഭവമാണ്. ഒരു പൗരനായാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും ജയിലിൽ കിടക്കണം… പറയുമ്പോളും ദിലീപിന്‍റെ കണ്ണുകളിൽ നിന്നും അമ്പരപ്പ് മാറിയിരുന്നില്ല. 85 ദിവസത്തെ ജയിൽ വാസത്തിനു ശേഷം തിരിച്ചെത്തിയ ദിലീപ് ജയിലിലെ അനുഭവങ്ങൾ ബന്ധുക്കളോടും സുഹൃത്തുക്കളോടും പങ്കു വക്കുന്ന തിരക്കിലായിരുന്നു. ദിലീപിനെ വിഷമിപ്പിക്കേണ്ടെന്നു വച്ച് ആരും ഒന്നും ചോദിക്കാൻ കൂട്ടാക്കിയില്ല. എന്നാൽ ചോദിക്കാതെ തന്നെ വിശേഷങ്ങൾ ദിലീപ് പറഞ്ഞു തുടങ്ങി. അതും പതിവ് നർമത്തിൽ. എല്ലാത്തിനെയും നർമത്തിൽ കാണുന്നതാണ് ദിലീപിനു പ്രിയം.

ജയിൽ ജീവിതവും നർമത്തിൽ തന്നെയാണ് ദിലീപ് അവതരിപ്പിച്ചത്. ജയിലിലെ കൊതുകു കടിയും സഹതടവുകാരുടെ പെരുമാറ്റവും പൊലീസുകാരുടെ ഭാവങ്ങളുമെല്ലാം തൻമയത്തത്തോടെ താരം അഭിനയിച്ചും കാണിച്ചു. സ്വയ സിദ്ധമായ ശൈലിയിൽ എല്ലാം പറയുമ്പോൾ കേട്ടു നിന്നവർക്ക് വിഷമത്തെക്കാൾ ചിരിയാണ് വന്നതെന്നതും മറ്റൊരു പ്രത്യേകത. ഇന്നലെ രാത്രി വൈകിയാണ് ദിലീപും കുടുംബവും ഒന്നു ഫ്രീ ആയത്. ജയിലിൽ നിന്നും നേരെ എത്തിയ കുടുംബ വീട്ടിൽ നിന്നും രാത്രി വൈകി ആലുവയിലെ തന്നെ സ്വന്തം വീട്ടിലേക്ക് ദിലീപ് മടങ്ങി. ഭാര്യ കാവ്യയും മകൾ മീനാക്ഷിയും അമ്മയും ഒപ്പമുണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് ഹൈക്കോടതി ദിലീപിന് ജാമ്യം അനുവദിച്ചത്. ജയിലിന് പുറത്ത് സഹപ്രവര്‍ത്തകരും ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് ദിലീപിന് വേണ്ടി തയ്യാറാക്കിയത്. ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ സുരക്ഷാ സംവിധാനങ്ങളും ജലിയിന് പുറത്ത് ഒരുക്കിയിരുന്നു. ആരാധകര്‍ ലഡു വിതരണം ചെയ്തും ദിലീപിന്റെ വലിയ കട്ടൗട്ടില്‍ മാലയിട്ടും സന്തോഷം പങ്കിട്ടു. നടനും സംവിധായകനുമായ കലാഭവന്‍ അന്‍സാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയ പ്രമുഖരും ജയിലിന് മുന്നിലെത്തിയിരുന്നു. ദിലീപിനെ മോചിപ്പിക്കാനുള്ള അങ്കമാലി മജിസ്‌ട്രേറ്റിന്റെ ഉത്തരവുമായി സഹോദരന്‍ അനൂപാണ് ആലുവ സബ്ജയിലിലെത്തിയത്.

ദിലീപ് ജയിലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ടി.വി.യില്‍ വന്നതോടെ വീടിനുള്ളില്‍ ആരവവും കൈയടികളും ഉയര്‍ന്നു. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ ജാമ്യം കിട്ടിയ രാമലീലാ നായകന് വീരോചിതമായ വരവേൽപ്പ് ഫാൻസുകാർ നൽകി. ദിലീപിന് ജാമ്യം കിട്ടതിന്റെ ആവേശവും സന്തോഷവും ബന്ധുക്കളിലും സുഹൃത്തുക്കളിലും പ്രകടമായിരുന്നു.

പടിപ്പുരവാതില്‍ തുറന്ന് അകത്തുകടന്ന ദിലീപിനെ അമ്മ സരോജം കെട്ടിപ്പുണര്‍ന്ന് ഉമ്മവെച്ചു. പുറത്തേക്കിറങ്ങിവന്ന ഭാര്യ കാവ്യാമാധവനെയും മകള്‍ മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് നടന്‍ അകത്തേക്കുകടന്നു. നടന്‍ സിദ്ദിഖും നേരത്തേ ഇവിടെയെത്തിയിരുന്നു. സിദ്ദിഖും പുറത്തേക്കുവന്ന് ദിലീപിനെ കെട്ടിപ്പിടിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി കുറേപ്പേര്‍ വീടിനുള്ളിലുണ്ടായിരുന്നു.

അപ്പോഴേക്കും അടുത്തസുഹൃത്തും സംവിധായകനുമായ നാദിര്‍ഷയെത്തി. ദിലീപിന്റെ പുതിയ സിനിമയുടെ സംവിധായകന്‍ അരുണ്‍ ഗോപി, നടി ലക്ഷ്മിപ്രിയ, നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി, നിര്‍മാതാവ് ടോമിച്ചന്‍ മുളകുപാടം, കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍ എന്നിവരും ദിലീപിനെ കാണാനെത്തി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കർത്താവിന്റെ നാൾ വരുന്നു സൂര്യൻ ഇരുളായി ചന്ദ്രൻ രക്തമായും മാറി..ഭൂചലനം കഴിഞ്ഞ് മണിക്കൂറുകൾ ആകാശത്ത് കര്‍ത്താവിന്റെ അന്ത്യവിധി  (53 minutes ago)

അമ്പോ ! ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടി..! കണ്ട് പഠിക്ക് റഹീമേ...! ഈ മീറ്റർ പിടിക്കേണ്ട..! കീറും...!!  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാര്‍ക്ക് നേരെ ആക്രമണം  (1 hour ago)

'ഇങ്ങനെ കേട്ടോണ്ടിരിക്കാതെ വല്ലതും വാ തുറന്ന് പറയടോ...!' നിയമസഭയിൽ പിണറായിയുടെ ചെവിക്കുറ്റി കലക്കി ഗോപാലൻ..!  (1 hour ago)

ഏത് കോടീശ്വരൻ ആയാലും ശരി.. തെമ്മാടിത്തരം കാണിച്ചാൽ തൂക്കിയെടുത്തെറിയും..! അദാനിയെ വിറപ്പിച്ച് മുഖ്യൻ..!  (1 hour ago)

വീണയുടെ കരിമണൽ വെട്ടിൽ റിയാസ് പെട്ടതെങ്ങനെ? ഇ ഡി പേടിയിൽ റിയാസ് മാത്രമല്ല... മറക്കരുത് പഴയ വിഴിഞ്ഞം കമന്റ് !  (1 hour ago)

പൊലീസ് സ്‌റ്റേഷനില്‍ നിന്നും 10 ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായി  (1 hour ago)

72ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായ യുട്യൂബര്‍ ധന്യയുടെ പുതിയ വീഡിയോ എത്തി  (1 hour ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (2 hours ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (3 hours ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (3 hours ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (4 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (4 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (6 hours ago)

Malayali Vartha Recommends