കേരളത്തെ അപമാനിക്കാനാണ് ആർഎസ്എസും അമിത് ഷായും ശ്രമിക്കുന്നത്...അപമാനിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ ഒറ്റക്കെട്ടായി നേരിടും; ഉമ്മൻ ചാണ്ടി

ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തിയതിനുപിന്നാലെ കടുത്ത വിമർശനവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും രംഗത്ത്. കേരളത്തെ അപമാനിക്കാനാണ് ആർഎസ്എസും അമിത് ഷായും ശ്രമിക്കുന്നത്. അപമാനിക്കാൻ ശ്രമിച്ചാൽ ഞങ്ങൾ ഒറ്റക്കെട്ടായി നേരിടുമെന്ന് ഉമ്മൻചാണ്ടി പറഞ്ഞു.
കേരളം എല്ലാവിധ വിഭാഗീയതയ്ക്ക് എതിരെയും നിലകൊള്ളുന്ന സംസ്ഥാനമാണെന്നും ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ കേരളത്തെ അപമാനിക്കാനാണ് ആർഎസ്എസും അമിത് ഷായും ശ്രമിക്കുന്നതെങ്കിൽ ഒറ്റക്കെട്ടായിത്തന്നെ നേരിടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.
അമിത് ഷാ ആട്ടിൻതോലിട്ട ചെന്നായയാണെന്നാണ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത്. ഗുജറാത്തിൽ വംശഹത്യ നടത്തുന്നതിന് നേതൃത്വം കൊടുത്തയാളാണ് അമിത് ഷാ. രക്തക്കറ പുരണ്ട അമിത് ഷായുടെ വാക്കുകൾ ആരും മുഖവിലയ്ക്ക് എടുക്കില്ലെന്നും കോടിയേരി രൂക്ഷമായി വിമർശിച്ചിരുന്നു.
https://www.facebook.com/Malayalivartha


























