Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഏറെനാളുകൾക്ക് ശേഷം സന്തോഷവതിയായി കാവ്യ; ദിലീപേട്ടൻ ആ വാക്ക് പാലിച്ചു...

04 OCTOBER 2017 02:45 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായത് മുതൽ ഉറക്കം നഷ്ടമായത് ഭാര്യയും നടിയുമായ കാവ്യ മാധവന്‍റേതാണ്. മഞ്ജു വാര്യരുമായി വിവാഹ ബന്ധം വേർപെടുത്തിയ ദിലീപ് കാവ്യയെ വിവാഹം ചെയ്തതിനു പിന്നാലെയാണ് നടി ആക്രമിക്കപ്പെടുന്നതും കേസിൽ ദിലീപ് ആരോപണ വിധേയനാകുന്നതും. എല്ലാം സാധാരണമെന്ന് കരുതിയിരിക്കെ അപ്രതീക്ഷിതമായി ദിലീപിനെ അറസ്റ്റ് ചെയ്തതോടെ കാവ്യയും ഒറ്റപ്പെട്ടു.

കാവ്യ- ദിലീപ് വിവാഹത്തെ പോലും എതിർത്തിരുന്ന ഒരു സമൂഹത്തിനു മുന്നിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു കാവ്യ. ദിലീപിന്‍റെ അനുജൻ അനൂപും അമ്മയും കാവ്യക്ക് സംരക്ഷണം ഒരുക്കുന്നുണ്ടായിരുന്നുവെങ്കിലും ബന്ധുക്കളുടെയും നാട്ടുകാരുടെയും സിനിമാ രംഗത്തെ മറ്റുള്ളവരുടെയും കുത്തു വാക്കുകളും ഒളിയമ്പുകളും ഏറ്റ് വാങ്ങിയത് കാവ്യയാണ്. ഇതിനിടെ കേസിൽ കാവ്യയെ പ്രതി ചേർക്കാനുള്ള നീക്കവും നടന്നു. രണ്ടു തവണ ചോദ്യം ചെയ്യലിനും കാവ്യ വിധേയയായി. എല്ലാത്തിനും കാരണം കാവ്യയുടെ സമയ ദോഷമാണെന്നും ആക്ഷേപം ഉണ്ടായിരുന്നു.

എന്നാൽ ദിലീപ് കാവ്യക്കൊപ്പം നിലകൊണ്ടത് ഏവരെയും വിസ്മയിപ്പിച്ചു. ഇന്നലെ ജയിൽ മോചിതനായെത്തിയ ദിലീപിനോട് രാത്രി വൈകി സ്വന്തം വീട്ടിലേക്ക് പോകാമെന്ന് ആവശ്യപ്പെട്ടതും കാവ്യയാണ്. പറവൂർ കവല വിഐപി കോളനിയിലെ വീട്ടിലേക്കാണ് ദിലീപ് ആദ്യം എത്തിയത്. പിന്നീട് രാത്രി വൈകിയാണ് ദിലീപും കാവ്യയും മീനാക്ഷിയും കൊട്ടാരക്കടവിലെ വീട്ടിലേക്ക് പോകുന്നത്. ജയിലിൽ നിന്നിറങ്ങിയ ആദ്യ ദിനം സ്വന്തം വീട്ടിലാകണമെന്ന് കാവ്യയ്ക്ക് നിർബന്ധമുണ്ടായിരുന്നു.

ദിലീപ് സിനിമയുടെ ചേരുവകള്‍ നിറഞ്ഞ ലൊക്കേഷൻ സെറ്റ് പോലെ പറവൂര്‍ കവല വി.ഐ.പി. ലെയ്നിലെ വീട്. ദിലീപ് ജയിലില്‍നിന്ന് പുറത്തുവരുന്ന ദൃശ്യങ്ങള്‍ ടി.വി.യില്‍ വന്നതോടെ വീടിനുള്ളില്‍ ആരവവും കൈയടികളും ഉയര്‍ന്നു. ജാമ്യം കിട്ടിയ രാമലീലാ നായകന് വീരോചിതമായ വരവേൽപ്പ് ഫാൻസുകാർ നൽകി. ദിലീപ് പോലും പ്രതീക്ഷിക്കാത്ത തരത്തിൽ.ദിലീപിന് ജാമ്യം കിട്ടതിന്റെ ആവേശവും സന്തോഷവും സിദ്ദിഖിലും പ്രകടമായിരുന്നു. ദിലീപിന്റെ വീട്ടിൽ കാര്യക്കാരനെ പോലെ സിദ്ദിഖ് നിറഞ്ഞു. ചേട്ടനെ പോലെ ദിലീപ് വീട്ടിലെത്തുന്നത് കാത്ത് അമ്മയ്ക്കും ഭാര്യ കാവ്യാ മാധവനും മകൾ മീനാക്ഷിക്കുമൊപ്പം സിദ്ദിഖും കാത്തുനിന്നു.

പടിപ്പുരവാതില്‍ തുറന്ന് അകത്തുകടന്ന ദിലീപിനെ അമ്മ സരോജം കെട്ടിപ്പുണര്‍ന്ന് ഉമ്മവെച്ചു. പുറത്തേക്കിറങ്ങിവന്ന ഭാര്യ കാവ്യാമാധവനെയും മകള്‍ മീനാക്ഷിയെയും ചേര്‍ത്തുപിടിച്ച് നടന്‍ അകത്തേക്കുകടന്നു.നടന്‍ സിദ്ദിഖും നേരത്തേ ഇവിടെയെത്തിയിരുന്നു. സിദ്ദിഖും പുറത്തേക്കുവന്ന് ദിലീപിനെ കെട്ടിപ്പിടിച്ചു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമായി കുറേപ്പേര്‍ വീടിനുള്ളിലുണ്ടായിരുന്നു.

അപ്പോഴേക്കും വിവരമറിഞ്ഞ് ആരാധകരുമെത്തി. അകത്തേക്കുപോയ ദിലീപ് പലതവണ പുറത്തുവന്ന് ഗെയ്റ്റിനു മുകളിലൂടെയും മതിലിലെ വിടവിലൂടെയും ആരാധകര്‍ക്ക് കൈകൊടുത്തു. ദിലീപിന് ജയ് വിളികളും മുഴങ്ങി. ഗെയ്റ്റിനകത്തും പുറത്തു ലഡു വിതരണംചെയ്തു.ചാനല്‍ മൈക്കുകള്‍ നീണ്ടെങ്കിലും ഒന്നും പറയില്ലെന്ന് ആംഗ്യരൂപേണ ദിലീപ് കാണിച്ചു. മാധ്യമങ്ങളോടു സംസാരിക്കരുതെന്ന് ഒപ്പമുള്ളവര്‍ക്കും നടന്‍ നിര്‍ദേശം നല്‍കുന്നത് കാണാമായിരുന്നു. ആളുകള്‍ കൂടിയതോടെ ദിലീപ് ബാല്‍ക്കണിയിലെത്തി എല്ലാവര്‍ക്കും കൈവീശി നന്ദിപറഞ്ഞു..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നിര്‍ത്തിവച്ചിരുന്ന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു  (44 minutes ago)

വിഴിഞ്ഞത്തെ വിദേശ നിക്ഷേപത്തില്‍ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി  (53 minutes ago)

ഇവരാണ് മാലാഖമാര്‍: കെഎസ്ആര്‍ടിസി ബസില്‍ നിന്നിറങ്ങി ഓടിയെത്തി കുഴഞ്ഞുവീണ കാര്‍ യാത്രികന്റെ ജീവന്‍ രക്ഷിച്ച് നഴ്‌സുമാര്‍  (1 hour ago)

പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധികയ്ക്ക് ദാരുണാന്ത്യം  (2 hours ago)

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (2 hours ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (3 hours ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (4 hours ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (4 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (4 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (4 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (4 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (4 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (4 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (5 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends