ദിലീപിന്റെ ജാമ്യം ;ഇരയോടൊപ്പമെന്ന നിലപാടിൽ ഉറച്ച് വിമണ്‍ ഇൻ സിനിമാ കളക്ടീവ്

കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിക്കു പിന്തുണ ആവർത്തിച്ച് സിനിമയിലെ സ്ത്രീ കൂട്ടായ്മ വിമണ്‍ ഇൻ സിനിമാ കളക്ടീവ്. സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവാധികം ശക്തിപ്പെടുത്തുന്നതായും ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസിൽനിന്നു മാഞ്ഞുപോകാതിരിക്കട്ടെയെന്നും വിമണ്‍ ഇൻ സിനിമ കളക്ടീവ് എന്ന ഫേസ്ബുക്ക് പേജിൽ എഴുതിയ കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
നിയമവും നീതി നിർവഹണവും അതിന്‍േറ തായ വഴികളിലൂടെ മുന്നേറുന്പോൾ, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവർത്തകയ്ക്കു നൽകുന്ന പിന്തുണ പൂർവ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസിൽനിന്നു മാഞ്ഞുപോകാതിരിക്കട്ടെ! അവളുടെ ഇച്ഛാശക്തിയെ നിലനിർത്തേണ്ടതു പ്രബുദ്ധരായ നമ്മൾ ഒരോരുത്തരുടെയും കടമയാണ്.
നീതിക്കായുള്ള അവളുടെ പോരാട്ടത്തിൽ കൂടുതൽ ശക്തരായി അവൾക്കൊപ്പം!
https://www.facebook.com/Malayalivartha

























