റോഡ് പണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ പരാതിയുമായി മന്ത്രി ജി സുധാകരന്‍

റോഡ് പണി പൂര്‍ത്തിയാക്കാത്ത കരാറുകാരനെതിരെ പരാതിയുമായി മന്ത്രി ജി സുധാകരന്‍ പൊലീസ് സ്റ്റേഷനിലെത്തി. കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലാണ് മന്ത്രി പരാതി നല്‍കിയത്.
ദേശീയ പാതയായ മംഗലപുരം- കരമന റോഡിന്റെ പണി ഏറ്റെടുത്ത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാത്ത കരാറുകാരായ റിവൈ കമ്പനിക്കെതിരെയാണ് മന്ത്രി ജി സുധാകരന്‍ പൊലീസില്‍ പരാതി നല്‍കിയത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് മുമ്ബാകെ നേരിട്ടെത്തിയാണ് മന്ത്രി പരാതി എഴുതി നല്‍കിയത്.
കരാറുകാരനെതിരെ ക്രീമിനല്‍ കേസെടുക്കണമെന്ന് പരാതിയില്‍ മന്ത്രി ആവശ്യപ്പെട്ടു. 22 കിലോമീറ്റര്‍ റോഡ് പുനര്‍ നിര്‍മ്മിക്കാന്‍ ആറുമാസത്തേക്കാണ് അനുവദിച്ച സമയം. എന്നാല്‍ സമയം കഴിഞ്ഞ് ഏഴുമാസമായിട്ടും റോഡ് പണി പുരോഗമിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. കൂടാതെ കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. 2017 മാര്‍ച്ച് 16 നാണ് പിഡബ്ലുഡിയുമായി കരാറില്‍ ഒപ്പിട്ടത്.
https://www.facebook.com/Malayalivartha





















