ദിലീപ് വീണ്ടും ഫിയോക് പ്രസിഡന്റ്

തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോകിന്റെ പ്രസിഡന്റായി വീണ്ടും ദിലീപ്. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിലീപിനെ മാറ്റിയിരുന്നു. സീനിയര്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ആന്റണി പെരുമ്പാവൂര്‍ ആണ് ഇതുവരെ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നത്. ദിലീപിന് ജാമ്യം കിട്ടിയ സാഹചര്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ സ്ഥാനമൊഴിയുകയായിരുന്നു.
https://www.facebook.com/Malayalivartha





















