പി എസ് സി അംഗങ്ങളെ തടഞ്ഞെന്ന് പരാതി

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പിഎസ് സി അംഗങ്ങളെ ജീവനക്കാർ തടഞ്ഞെന്നു പരാതി. പി എസ് സി അഭിമുഖത്തിനു പോകുകയായിരുന്ന തങ്ങളുടെ വാഹനം ടോൾ പ്ലാസ ജീവനക്കാർ തടഞ്ഞെന്നും അപമര്യാദയായി പെരുമാറിയെന്നും ചൂണ്ടിക്കാട്ടി റൂറൽ എസ്പിക്കു പരാതി നൽകി. പിഎസ് സി അംഗങ്ങളായ സിമി റോസ്ബെൽ ജോണ്, കെ.പി. സജിലാൽ എന്നിവർ ഈ ആക്ഷേപവുമായി പുതുക്കാട് പോലീസിൽ പരാതി നൽകി.
വാഹനം തടഞ്ഞതിനെ തുടർന്നു പിഎസ് സി അംഗങ്ങൾ പങ്കെടുക്കേണ്ടിയിരുന്ന അഭിമുഖം ഒന്നരമണിക്കൂർ വൈകിയാണ് ആരംഭിച്ചത്. രാവിലെ 9.30ന് ആരംഭിക്കേണ്ട അഭിമുഖം തുടങ്ങിയത് 11 മണിക്കാണ്. ഇത് അഭിമുഖത്തിനെത്തിയ ഉദ്യോഗാർഥികളെയും വലച്ചു.
https://www.facebook.com/Malayalivartha





















