ലോകകപ്പിന് ഹർത്താലിന്റെ കിക്ക്

കൊച്ചിയിൽ ഒക്ടോബർ 13ന് നടക്കുന്ന അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന് ഭീഷണിയായി യുഡിഎഫ് ഹർത്താൽ. കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്ക് കാത്തിരുന്ന കിട്ടിയതാണ് അണ്ടർ 17 ലോകകപ്പ്ഫുട്ബോൾ മത്സരങ്ങൾ എന്നാൽ മത്സരം നടക്കുന്ന അന്നു തന്നെ ഹർത്താൽ പ്രഖ്യാപിച്ചതോടെ ആരാധകർ ആശങ്കയിലാണ്.കാണികൾക്ക് അനുഭവപ്പെടുന്ന അസൗകര്യം മത്സരത്തെ ബാധിക്കും എന്നുറപ്പാണ്.
ലോകകപ്പിലെ രണ്ട് മത്സരങ്ങളാണ് ഒക്ടോബർ 13ന് കൊച്ചിയിൽ നടക്കാനിരിക്കുന്നത്. ലോകകപ്പ് കിരീടം നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളായ സ്പെയിനിന്റെയും ജർമ്മനിയുടെയും മത്സരങ്ങളാണ് അന്നേ ദിവസം നടക്കാനിരിക്കുന്നത്. ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ ഏറ്റവും കൂടുതൽ കാണികളെ പ്രതീക്ഷിക്കുന്നതും കൊച്ചിയിലാണ്.ടിക്കറ്റ് കൗണ്ടറുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട തിരക്ക് ഇതിനെ സാധൂകരിക്കുന്നതാണ്. എന്നാൽ വരും ദിവസങ്ങളിൽ ഹർത്താൽ തീരുമാനത്തിൽ മാറ്റമുണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
https://www.facebook.com/Malayalivartha





















