Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കളി തുടങ്ങിയിട്ടേയുള്ളൂ... മഞ്ജുവിന് വേണ്ടി ഒന്നിച്ച സിനിമ കൂട്ടായ്മ ഔട്ട്; ഇനി തീയറ്ററില്‍ കയറ്റാത്ത സിനിമകളില്‍ അഭിനയിച്ച് സിനിമാ നടിമാരെന്ന് പറഞ്ഞ് ചാനലുകളില്‍ ചേക്കേറാം

04 OCTOBER 2017 11:30 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട കേസില്‍ കഴിഞ്ഞ 85 ദിവസമായി ജയിലില്‍ കിടന്ന നടന്‍ ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയതൊടെ ഞെട്ടിയിരിക്കുന്നത് സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ കളക്റ്റീവാണ്. ദിലീപ് അസ്റ്റിലായപ്പോള്‍ നഷ്ടപ്പെട്ട ഔദ്യോഗിക സ്ഥാനങ്ങളൊക്കെ തിരിച്ച് എത്തിയതോടെ താരത്തിനു വീണ്ടും തിരികെ ലഭിച്ചു. കൊച്ചിയില്‍ നടന്ന അടിയന്തരയോഗത്തില്‍ ദിലീപിനെ വീണ്ടും തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. കൊച്ചിയില്‍ നടന്ന പ്രത്യേക യോഗത്തിലായിരുന്നു ഈ തിരഞ്ഞെടുപ്പ്. നിലവിലെ പ്രസിഡന്റായ ആന്റണി പെരുമ്പാവൂര്‍ സ്ഥാനം ഒഴിഞ്ഞു വൈസ് പ്രസിഡന്റാകുകയും ദിലീപിനെ പ്രസിഡന്റാക്കുകയുമാണു സംഘടന ചെയ്തത്. 

സിനിമാ തീയേറ്റര്‍ ഉടമകളുടെ അമരത്തെത്തിയതോടെ ഇനിയേത് സിനിമകള്‍ എത്രനാള്‍ തീയേറ്ററുകളില്‍ ഓടിക്കണമെന്നുള്ള അവകാശവും ദിലീപിന് കിട്ടിയിരിക്കുകയാണ്. ഇതോടെ ദിലീപിനെ എതിര്‍ത്ത താരങ്ങളെല്ലാം വെട്ടിലായിരിക്കുകയാണ്. പ്രത്യേകിച്ചും വനിതാ കൂട്ടായ്മയിലെ താരങ്ങള്‍.  മഞ്ജു  വാര്യര്‍, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, പാര്‍വ്വതി തുടങ്ങിയ നടിമാര്‍, അജ്ഞലി മേനോന്‍, വിധു വിന്‍സെന്റ് തുടങ്ങിയ സംവിധായകര്‍, ഗായികയായ സൈനോര,  എഡിറ്റര്‍ ബീനാപോള്‍  തുടങ്ങിയ സിനിമയിലെ വിവിധ മേഖലകളില്‍ വര്‍ക്ക് ചെയ്യുന്ന നിരവധി പേര്‍ക്കാണ് ഇനി ചാന്‍സ് നഷ്ടപ്പെടുന്നത്. പ്രൊഡ്യൂസര്‍മാര്‍ കാശ് മുടക്കുന്നത് തീയേറ്ററില്‍ സിനിമയെത്തി ജനം കണ്ട് കാശ് തിരികെ കിട്ടാന്‍ വേണ്ടിയാണ്. അല്ലാതെ അതിന് തടസ്സമായി വരുന്ന ഒരാളെ പോലും സിനിമയില്‍ വൈക്കില്ലെന്നാണ് മുന്‍കാല അനുഭവം. 

ഇതേയൊരവസ്ഥയിലാണ് ദിലീപിനെ എതിര്‍ത്ത വനിതാ കൂട്ടായ്മയിലെ താരങ്ങളുടെയും മറ്റുള്ളവരുടെയും അവസ്ഥ. ശക്തനായി തിരിച്ചുവന്ന ദിലീപ് ഉടന്‍ ജയിലിലേക്ക് പോകില്ലെന്ന് എല്ലാ സിനിമക്കാര്‍ക്കും അറിയാം. ദിലീപ് ജയിലിലായിരുന്ന സമയത്ത് പോലും സ്വന്തം സിനിമയായ രാമലീല വര്‍ ഹിറ്റാക്കാന്‍ കഴിഞ്ഞിരുന്നു. അപ്പോള്‍ പുറത്തുള്ള ദിലീപിന് സിനിമയിലെ സര്‍വ്വ മേഖലയേയും നിയന്ത്രിക്കാന്‍ കഴിയും.

ദിലീപ് ഒരു നടന്‍ മാത്രമല്ല. നിര്‍മ്മാതാവും വിതരണക്കാരനും തീയേറ്റര്‍ ഉടമയും കൂടിയാണ്. മാത്രമല്ല ഇപ്പോള്‍ തീയേറ്റര്‍ ഉടമകളുടെ നേതാവും. അതുകൊണ്ട് മറ്റ് താരങ്ങള്‍ക്ക് അന്യഭാഷയിലേക്ക് ചേക്കേറുകയോ സീരിയലില്‍ അഭിനയിക്കുകയോ ചാനലുകളില്‍ പോയി വാചകമടിച്ചിരിക്കുകയോ ചെയ്യാം.

ദിലീപ് പുറത്തിറങ്ങിയതോടെ താരസംഘടനയായ അമ്മയും നിലപാട് തിരുത്തിയേക്കും. അമ്മയില്‍ ദിലീപിനെ എതിര്‍ക്കുന്ന പക്ഷത്തിന് ഇനി പിന്തുണ ലഭിക്കില്ല എന്നും പറയുന്നു. ദിലീപ് ജയിലിലായതോടെ 50 കോടിയുടെ പ്രോജക്ടുകളാണ് അവതാളത്തിലായത്. അവ ഉടനെ പൂര്‍ത്തിയാക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (2 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (3 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (3 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (3 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (4 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (4 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (5 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (5 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (5 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (5 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (5 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (5 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (5 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (5 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (6 hours ago)

Malayali Vartha Recommends