നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടു

നഴ്‌സുമാരുടെ ശന്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം പരാജയപ്പെട്ടു. ശന്പള പരിഷ്‌കരണം അനന്തമായി നീണ്ടു പോയ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാനേജ്‌മെന്റുകളുടെ യോഗം വിളിച്ചു ചേര്‍ത്തത്. നിലവിലുള്ള ശന്പളത്തിന്റെ 25 ശതമാനം മാത്രമേ വര്‍ധിപ്പിക്കാന്‍ സാധിക്കുവെന്ന് മാനേജുമെന്റുകള്‍ നിലപാട് സ്വീകരിച്ചതിനെ തുടര്‍ന്നാണ് ചര്‍ച്ച പരാജയപ്പെട്ടത്.
ശമ്പള പരിഷ്‌കരണം നീണ്ടു പോകുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ വീണ്ടും സമരം പ്രഖ്യാപിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇന്നത്തെ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സത്യാഗ്രഹം നടത്തുമെന്ന് നഴ്‌സുമാരുടെ സംഘടന നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha























