രഹസ്യ മൊഴി നൽകാൻ റിമി കോടതിയിൽ എത്തി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തും ഗായികയുമായ റിമി ടോമി രഹസ്യമൊഴി നൽകാനായി കോതമംഗലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ എത്തി.
റിമി ടോമിയുടെ അഭ്യർത്ഥന കൂടി പരിഗണിച്ചാണ് മൊഴി നൽകാനുള്ള സൗകര്യം വനിതാ മജിസ്ട്രേറ്റുമാരുള്ള കോതമംഗലം കോടതിയിൽ ഏർപ്പെടുത്തിയത്. നടൻ ദിലീപുമൊന്നിച്ച് നടത്തിയിട്ടുള്ള വിദേശ സ്റ്റേജ് ഷോകൾ ഉൾപ്പെടെയുള്ളവയുടെ വിവരം അന്വേഷണ സംഘം നേരത്തെ റിമിയോട് ആരാഞ്ഞിരുന്നു.
https://www.facebook.com/Malayalivartha























