പത്തു രൂപ കൊടുക്കാത്തതിന് ഭര്‍ത്താവ് ഭാര്യയോട് ചെയ്തത്?

മദ്യം വാങ്ങാന്‍ പണം കുറവായതിനാല്‍ പത്തു രൂപ ചോദിച്ചിട്ട് നല്‍കാത്തതിനാല്‍ ഭര്‍ത്താവ് ഭാര്യയെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. തൃപ്പൂണിത്തുറ തെക്കുംഭാഗം ശ്രീനിവാസ കോവിലിന് സമീപം വേങ്ങശേരില്‍ നിത്യാനന്ദനാണ് ഭാര്യ പുഷ്പയെ വീട്ടിലെ കിണറ്റിലേക്ക് തള്ളിയിട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
വീടിനോട് ചേര്‍ന്ന് ലോട്ടറി വിറ്റാണ് പുഷ്പ കുടുംബം പുലര്‍ത്തുന്നത് ,മദ്യത്തിന് അടിമയായ നിത്യാനന്ദന്‍ പണം ചോദിച്ച് പുഷ്പയുമായി വഴക്കിടാറുണ്ടായിരുന്നു. മദ്യപിക്കാന്‍ പണം നല്‍കില്ല എന്ന് പുഷ്പ വാശി പിടിച്ചതോടെയാണ് കിണറ്റില്‍ തള്ളിയിട്ടത്.
കരച്ചില്‍ കേട്ടെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് പുഷ്പയെ രക്ഷപ്പെടുത്തുകയായിരുന്നു.തലയ്ക്കു സാരമായി പരിക്കേറ്റ പുഷ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിത്യാനന്ദനെ കസ്റ്റഡിയിലെടുത്തതായി തൃപ്പൂണിത്തുറ പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























