മക്കളെ മുറിയിലിട്ട് പൂട്ടിയതിനുശേഷം യുവതികളുടെ ഒളിച്ചോട്ടം; പോലീസ് കയ്യോടെ പൊക്കി

പ്രവാസിയായ ഭര്‍ത്താവിനെ വഞ്ചിച്ച് സഹോദരിമാർ കാമുകനൊപ്പം ഒളിച്ചോടി. മക്കളെ മുറിയിലിട്ട് പൂട്ടിയതിനുശേഷമായിരുന്നു യുവതികളുടെ ഒളിച്ചോട്ടം. ഇരുവരുടെയും അയല്‍വാസിയായ യുവാവിനൊപ്പമാണ് 23 നും 28 ഉം വയസുള്ള ഭര്‍ത്തൃമതിയായ യുവതികള്‍ ഒളിച്ചോടിയത്. മലപ്പുറം ജില്ലയിലെ തിരൂരില്‍ നിന്നുമാണ് കഴിഞ്ഞ ദിവസം രണ്ടു സഹോദരിമാരായ യുവതിമാരെകാണാതെയായത്.
വിവാഹം കഴിച്ചു വിട്ട വീടുകളില്‍ നിന്നു രണ്ടു പേരും പരസ്പരം കാണാന്‍ എന്ന പേരിലാണ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയത്. ആലത്തിയൂര്‍ പഞ്ഞംപടിയിലേയ്ക്കു വിവാഹം ചെയ്തയച്ച ചേച്ചി, പടിഞ്ഞാറേക്കരയിലേയ്ക്കു വിവാഹം ചെയ്തയച്ച സഹോദരിക്കൊപ്പമാണ് കാമുകനൊപ്പം ഒളിച്ചോടിയത്.
ഇരുവരുടെയും കാമുകന്‍ ഇവരുടെ അയല്‍വാസിയായ യുവാവായിരുന്നു. ഇരുവരും പരസ്പരം കാണാനെന്ന പേരില്‍ വീട്ടില്‍ നിന്നു പുറത്തിറങ്ങുകയായിരുന്നു. ബസ് സ്റ്റോപ്പില്‍ കാറുമായി കാത്തുനിന്ന കാമുകന്‍ ഇരുവരെയുമായി നേരെ യാത്ര പുറപ്പെടുകയായിരുന്നു.
ഇരുവരും വീട്ടില്‍ നിന്നിറങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാണാതെ വന്നതോടെ ബന്ധുക്കള്‍ ഇരുവരെയും തിരഞ്ഞിറങ്ങുകയായിരുന്നു. പൊലീസില്‍ പരാതിയും നല്‍കി. തുടര്‍ന്നാണ് സംഭവം വിവാദമായത്. തുടര്‍ന്നു പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും തിരുവനന്തപുരത്തുനിന്നു കണ്ടെത്തി.
https://www.facebook.com/Malayalivartha

























