ദിലീപിന് ജാമ്യം കിട്ടിയതില്‍ താന്‍ ഭയക്കുന്നില്ലെന്ന് പള്‍സര്‍ സുനി

നടന്‍ ദിലീപിന്റെ ഇനിയുള്ള ഭാവി കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ തെളിവുകള്‍ തീരുമാനിക്കട്ടേയെന്ന് മുഖ്യപ്രതി പള്‍സര്‍ സുനി. ദിലീപിന് ജാമ്യം ലഭിച്ചതിലും ജയില്‍ വിട്ട് പുറത്തിറങ്ങിയതിലും തനിക്ക് ഭയമില്ലെന്നും സുനില്‍ കുമാര്‍ പറഞ്ഞു.
എറണാകുളം സിജെഎം കോടതിയില്‍, മുതിര്‍ന്ന നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് ഹാജരാക്കാന്‍ എത്തിച്ചപ്പോഴാണ് സുനില്‍ കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























