Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഒരു കോടി രൂപ ചെലവില്‍ ഒരു പോലീസ് സ്‌റ്റേഷന്‍ ഒരുങ്ങുന്നു; ആകര്‍ഷകമായ എലിവേഷനും പ്ലാനും 

06 OCTOBER 2017 12:43 PM IST
മലയാളി വാര്‍ത്ത

ഒരു കോടിയിലധികം രൂപ ചെലവിട്ട് എല്ലാ വിധ സൗകര്യങ്ങളുമുള്ള ആധുനിക പോലീസ് സ്‌റ്റേഷന്‍ കേരളത്തില്‍ ഉയരുന്നു. തൃത്താലയിലാണ് ഇത്തരത്തില്‍ കണ്ടുപരിചയമില്ലാത്ത പ്ലാനില്‍ ഒരു പോലീസ് സ്‌റ്റേഷന്‍ ഒരുങ്ങുന്നത്. പ്രദേശത്തെ എംഎല്‍എയായ വിടി ബല്‍റാം തന്നെയാണ് ചിത്രം സഹിതം പോലീസ് സ്‌റ്റേഷന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 

സബ് ഇന്‍സ്‌പെക്ടര്‍ക്കും റൈറ്റര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ഓഫീസ് സൗകര്യങ്ങളോടൊപ്പം പോലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ബന്ധമായ ആംസ് റൂം, തൊണ്ടി റൂം, ലോക്കപ്പ്, നെറ്റ്വര്‍ക്ക് റൂം എന്നിവക്കും മതിയായ സ്ഥലസൗകര്യം ഉണ്ട്. സ്ത്രീകള്‍ക്ക് പ്രത്യേകമായ റിസപ്ഷന്‍ ഏരിയയും ഹെല്‍പ് ഡസ്‌കും വനിതാ പോലീസുകാര്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമമുറിയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും എംഎല്‍എ കുറിക്കുന്നു. 

പോസ്റ്റിന്റെ പൂര്‍ണരൂപം ഇപ്രകാരമാണ്, 

തൃത്താലയില്‍ പുതിയ പോലീസ് സ്‌റ്റേഷന്‍ കെട്ടിടം വരുന്നു. പതിറ്റാണ്ടുകളായി നാശോന്മുഖമായ ഒരു പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പോലീസ് സ്‌റ്റേഷനുവേണ്ടി ഒരു കോടിയില്‍പ്പരം രൂപ ചെലവിട്ടാണ് എല്ലാ സൗകര്യങ്ങളുമുള്ള ആധുനിക കെട്ടിടം നിര്‍മ്മിക്കുന്നത്.

എല്ലായിടത്തും കാണുന്ന പതിവ് മട്ടിലുള്ള ഒരു കെട്ടിടമാവരുത് തൃത്താല പോലീസ് സ്‌റ്റേഷന് എന്ന് ആദ്യമേ ആഗ്രഹിച്ചിരുന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതിയുമായി എത്തുന്നവര്‍ക്കും വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള പ്ലാന്‍ മാത്രം പോരാ, ആകര്‍ഷകമായ എലിവേഷനും കെട്ടിടത്തിന് വേണം എന്ന് നിര്‍ബന്ധമായിരുന്നു. അതുകൊണ്ട് ആര്‍ക്കിടെക്റ്റായ റിയാസുമായും റിയാസ് മുഹമ്മദ്്് പല തട്ടിലുള്ള പോലീസ് ഉദ്യോഗസ്ഥരുമായും നിരവധി തവണ ചര്‍ച്ച നടത്തിയതിന് ശേഷമാണ് കണ്ടംപററി രീതിയിലുള്ള ഇപ്പോഴത്തെ സവിശേഷമായ മാതൃകയിലേക്ക് എത്തിച്ചേര്‍ന്നത്. സബ് ഇന്‍സ്‌പെക്ടര്‍ക്കും റൈറ്റര്‍ക്കും മറ്റ് ഉദ്യോഗസ്ഥര്‍ക്കുമുള്ള ഓഫീസ് സൗകര്യങ്ങളോടൊപ്പം പോലീസ് സ്‌റ്റേഷനുകള്‍ക്ക് നിര്‍ബന്ധമായ ആംസ് റൂം, തൊണ്ടി റൂം, ലോക്കപ്പ്, നെറ്റ്വര്‍ക്ക് റൂം എന്നിവക്കും മതിയായ സ്ഥലസൗകര്യം ഉണ്ട്. 

സ്ത്രീകള്‍ക്ക് പ്രത്യേകമായ റിസപ്ഷന്‍ ഏരിയയും ഹെല്‍പ് ഡസ്‌കും വനിതാ പോലീസുകാര്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം വിശ്രമമുറിയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭാവിയില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ കാര്യാലയമായി ഉയര്‍ത്തണമെങ്കില്‍ അതിനുള്ള സൗകര്യങ്ങളും മുന്‍കൂട്ടി കാണുന്നുണ്ട്.

പോലീസ് ആധുനീകരണത്തിനായി എല്ലാവര്‍ഷവും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഫണ്ടില്‍ നിന്നാണ് പൊതുവേ പോലീസ് സ്‌റ്റേഷന്‍ കെട്ടിടങ്ങള്‍ക്ക് ഫണ്ട് അനുവദിക്കാറുള്ളത്. 201415 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് അക്കൊല്ലത്തെ പത്ത് പോലീസ് സ്‌റ്റേഷനുകളിലൊന്നായി തൃത്താലയേയും ഉള്‍പ്പെടുത്താന്‍ സഹായിച്ചത്. വകുപ്പ് തലത്തിലെ നൂലാമാലകള്‍ കഴിഞ്ഞ് 73.5 ലക്ഷം രൂപ ഫണ്ട് അനുവദിച്ച് കിട്ടിയപ്പോഴേക്ക് പുതിയ സര്‍ക്കാരിന്റെ കാലമായി.

എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ആധുനിക കെട്ടിടം വേണമെന്ന് നിര്‍ബന്ധം പിടിച്ചപ്പോള്‍ അതിനായി ഫണ്ട് തികയില്ല എന്ന് നിര്‍വ്വഹണച്ചുമതലയുള്ള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ കൈമലര്‍ത്തി. സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ ഫണ്ട് ലഭിക്കണമെങ്കില്‍ ഇനിയും ഒരുപാട് കാലം കാത്തിരിക്കണം എന്ന അവസ്ഥ വന്നപ്പോള്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 28.5 ലക്ഷം രൂപ കൂടി അനുവദിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെ ആകെ ഒരു കോടി രണ്ട് ലക്ഷം രൂപ ചെലവിലാണ് കെട്ടിടം ഉയരുന്നത്. സംസ്ഥാനത്ത് അപൂര്‍വ്വമായാണ് എംഎല്‍എ ആസ്തി വികസന ഫണ്ട് കൂടി ഉള്‍പ്പെടുത്തി ഒരു പോലീസ് സ്‌റ്റേഷന്‍ കെട്ടിടം നിര്‍മ്മിക്കുന്നത്.

ഇന്നലെ വൈകിട്ട് തൃത്താലയില്‍ നടന്ന ചടങ്ങില്‍ വെച്ച് ബഹു. മന്ത്രി ശ്രീ. എ.കെ. ബാലന്‍ ഔപചാരിക നിര്‍മ്മാണോത്ഘാടനം നിര്‍വ്വഹിച്ചു. ഏതാണ്ട് ഏഴ്എട്ട് മാസങ്ങള്‍ കൊണ്ട് നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സുതാര്യമാണ് വിജയ് സര്‍ക്കാര്‍: പൊതുമരാമത്ത് വകുപ്പിലെ കാരാറുകള്‍ തെളിവ്  (25 minutes ago)

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (1 hour ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (1 hour ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (2 hours ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (2 hours ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (2 hours ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (2 hours ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (2 hours ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (2 hours ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (2 hours ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (2 hours ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (2 hours ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (2 hours ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (3 hours ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (3 hours ago)

Malayali Vartha Recommends