Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാവോയിസ്റ്റുകള്‍ കീഴടങ്ങിയാല്‍ ധനസഹായവും തൊഴില്‍ പരിശീലനത്തിന് സ്‌റ്റൈപ്പന്റും ഉറപ്പ് നല്‍കുന്ന പ്രത്യേക പാക്കേജുമായി പൊലീസ് 

06 OCTOBER 2017 02:44 PM IST
മലയാളി വാര്‍ത്ത

തലയ്ക്കു വില പറഞ്ഞിരുന്ന മാവോയിസ്റ്റുകള്‍ കീഴടങ്ങിയാല്‍ പ്രത്യേക ധനസഹായം നല്‍കണമെന്ന് പൊലീസ് മേധാവി. പിടികിട്ടാപ്പുള്ളികള്‍ക്കായി പ്രത്യേക പാക്കേജ് ശുപാര്‍ശ ചെയ്യുന്നത് സര്‍ക്കാരിന് നല്‍കിയ മാവോയിസ്റ്റ് കീഴടങ്ങല്‍ നയത്തിലാണ്. മാവോയിസ്റ്റുകള് കീഴടങ്ങുകയാണെങ്കില്‍ പണവും തൊഴിലും നല്‍കണമെന്നാണ് കരട് നയത്തില്‍ പൊലീസ് ശുപാര്‍ശ ചെയ്യുന്നത്.

മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം, ആയുധപരിശീലനം, ബന്ധമുള്ള സംഘങ്ങള്‍ എന്നിവയെ കുറിച്ച് പൊലീസിനോട് തുറന്നു പറയുന്നവര്‍ക്കായിരിക്കും കീഴടങ്ങലിന് അവസരമുണ്ടാവുക. വിവിധ സംസ്ഥാനങ്ങള്‍ തലയ്ക്ക് വിലയിട്ടിരിക്കുന്ന മാവോയിസ്റ്റുകള്‍ക്കും കീഴടങ്ങാന്‍ പ്രത്യക പാക്കേജാണ് നയത്തില്‍ മുന്നോട്ടുവയ്ക്കുന്നത്.

കീഴടങ്ങുന്നവര്‍ക്ക് നയത്തിന്റെ ഭാഗമായി നല്‍കുന്ന പണത്തിന് പുറമേ ഇവരുടെ തലയ്ക്ക് സര്‍ക്കാര്‍ ഇട്ടിരിക്കുന്ന വിലയും നല്‍കും. ആയുധങ്ങള്‍ ഹാജരാക്കിയാല്‍ അതിനും പ്രത്യേകം പണം നല്‍കും. പക്ഷെ കേസില്‍പ്പെട്ടവരാണെങ്കില്‍ നിയമനടപടി തുടരും. അതീവ ഗൗരവമല്ലാത്ത കേസുകളാണെങ്കില്‍ സര്‍ക്കാര്‍ നിയമസഹായം നല്‍കണമെന്നും ഡിജിപിയുടെ കരട് നയത്തില്‍ പറയുന്നു.

മാവോയിസ്റ്റുകളായ, ദമ്പതികളാണ് കീഴടങ്ങുന്നതെങ്കില്‍ ഒറ്റ വ്യക്തിയായി കണക്കാക്കും. അതായത് രണ്ടു പേര്ക്കും പ്രത്യേക ധനസഹായമില്ല. കീഴടങ്ങുന്നവര്‍ അഞ്ചു വര്‍ഷത്തേക്ക് പ്രത്യേക നിരീക്ഷണത്തിലായിരിക്കും. തൊഴില്‍ പരീശീലനത്തിന് സ്‌റ്റൈപ്പന്‍ഡ് നല്‍കുന്നതിനോടൊപ്പം പഠനത്തിനുവേണ്ട സൗകര്യങ്ങളും ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (21 minutes ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (25 minutes ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (35 minutes ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (40 minutes ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (43 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (2 hours ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

Malayali Vartha Recommends