യോഗിയുടെ നിലപാടിനെ വിമർശിച്ച് പിണറായി

ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. കർമ്മത്തിൽ യോഗികൾ സ്വീകരിക്കാത്ത പല നിലപാടുകളുമാണ് യോഗി സ്വീകരിച്ചതെന്നും ഒരു മുഖ്യമന്ത്രി മറ്റൊരു നാട്ടിൽ ചെന്ന് ആ നാടിനെ മൊത്തം അധിക്ഷേപിക്കുന്നത് തെറ്റാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ബിജെപിയുടെ ജനരക്ഷാ മാർച്ചിൽ പങ്കെടുക്കാൻ എത്തിയ യോഗി ആദിത്യനാഥ് കേരളം ഉത്തർപ്രദേശിനെ കണ്ടുപഠിക്കണം എന്നു പറഞ്ഞത് വലിയ വിവാദമായിരുന്നു.ദേശീയ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും അടക്കം ഈ വിഷയം വലിയ ചർച്ച ആവുകയും ചെയ്തിരുന്നു.
ആർ എസ് എസ് നിലപാടുകളെയും മുഖ്യമന്ത്രി വിമർശിച്ചു. ആർ എസ് എസ് ആഗ്രഹിക്കുന്ന വഴിയേ കേരളത്തെ നടത്താനാണ് അവർ ശ്രമിക്കുന്നത് അതിന് അവർ സ്വീകരിക്കുന്ന വഴികൾ വിചിത്രമാണെന്നും അദ്ദേഹം വിമർശിച്ചു. ആർ എസ് എസിന്റെ വർഗീയതയുമായി കോൺഗ്രസ് സമരസപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























