ഇനി ആഡംബരങ്ങൾ ഇല്ലാതെ സ്കൂൾ കലോത്സവം

സ്കൂൾ കലോത്സവങ്ങളിലെ ആഡംബരങ്ങൾക്ക് കടിഞ്ഞാണിട്ട് വിദ്യാഭ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ കലോത്സവ മാന്വലിലാണ് ഇതിനെ സംബന്ധിച്ച നിർദ്ദേശമുള്ളത്.ഇതിന്റെ അടിസ്ഥാനത്തിൽ ഘോഷയാത്ര പോലും ഒഴിവാക്കിയിരിക്കുകയാണ്. കലയ്ക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതിലൂടെ കണ്ണഞ്ചിപ്പിക്കുന്ന വേഷങ്ങൾക്ക് അറുതിവരുത്താനും ഇത് സഹായകമാകും.
ഗ്രീൻ പ്രോട്ടോക്കോൾ വരുന്ന കലോത്സങ്ങളുടെ പ്രത്യേകതയായി മാറും. മത്സരങ്ങളിൽ ആഡംബര വേഷങ്ങൾ ധരിച്ചാൽ മാർക്ക് കുറയും. കലയുമായി ബന്ധപ്പെട്ടുള്ള വേഷങ്ങളാണ് അണിയേണ്ടത്. ഘോഷയാത്രയ്ക്ക് പകരം കലോത്സവ വേദിക്ക് സമീപം സാംസ്കാരിക ദൃശ്യാവിഷ്‌കാരം സംഘടിപ്പിക്കാമെന്നും മാന്വൽ നിർദ്ദേശിക്കുന്നു.
https://www.facebook.com/Malayalivartha























