വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമാകാന്‍ മാണിയില്ല പകരം തോമസ് ഉണ്ണിയാടന്‍

വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രചരണത്തിന്റെ ഭാഗമാകാന്‍ കേരളാ കോണ്‍ഗ്രസ്എം ചെയര്‍മാന്‍ കെ.എം. മാണി എത്തില്ല. മാണിക്ക് പകരം പാര്‍ട്ടിയെ പ്രതിനിധീകരിച്ച് തോമസ് ഉണ്ണിയാടന്‍ വേങ്ങരയില്‍ എത്തുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. പ്രചരണത്തിന് മാണിയേയും പാര്‍ട്ടി നേതാക്കളെയും പി.കെ. കുഞ്ഞാലിക്കുട്ടി ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. എന്നാല്‍ മാണി പ്രചാരണ പരിപാടികള്‍ക്ക് എത്താത്തതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കുമെന്ന് മാണി നേരത്തെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha
























