കരിപ്പൂരില്‍ ഇറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലിറക്കിയതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍

കരിപ്പൂരില്‍ ഇറങ്ങേണ്ട ഒമാന്‍ എയര്‍വെയ്‌സ് വിമാനം നെടുമ്പാശേരിയില്‍ ഇറക്കി. മോശം കാലാവസ്ഥയേത്തുടര്‍ന്നാണ് ഇന്ന് പുലര്‍ച്ചയ്ക്ക് കരിപ്പൂരിലിറങ്ങേണ്ട വിമാനം നെടുമ്പാശേരിയിലിറക്കിയതെന്നാണ് അധികൃതരുടെ വിശദീകരണം. 120യാത്രക്കാരാണ് വിമാനത്തിലുള്ളത്.
പൈലറ്റിന്റെ ജോലി സമയം കഴിഞ്ഞെന്ന് ചൂണ്ടിക്കാട്ടി യാത്രക്കാരെ കരിപ്പൂരിലേക്ക് തിരികെ എത്തിക്കാനാവില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ നിലപാടെടുത്തതോടെ വിമാനത്തില്‍ നിന്ന് ഇറങ്ങില്ലെന്ന് യാത്രക്കാരും അറിയിച്ചു. നാലരമണിക്കൂറിലേറെ വിമാനത്തില്‍ കഴിഞ്ഞ യാത്രക്കാര്‍ക്ക് കുടിവെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്നും യാത്രക്കാര്‍ പരാതിപ്പെട്ടു.
https://www.facebook.com/Malayalivartha


























