ബംഗലൂരു സോളാര്‍ തട്ടിപ്പ്: കേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി

സോളാര്‍ തട്ടിപ്പുകേസില്‍ ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. ബംഗലൂരു സിറ്റി ആന്റ് സിവില്‍ കോടതിയാണ് വിധി പറഞ്ഞത്.
വ്യവസായി എം.കെ കുരുവിള നല്‍കിയ പരാതിയിന്മേലാണ് വിധി. കേസില്‍ ഉമ്മന്‍ചാണ്ടി അഞ്ചാം പ്രതിയായിരുന്നു .
നേരിട്ട് പണം വാങ്ങിയതിന് തെളിവില്ലെന്നും പരാതിയില്‍ ആരോപണമില്ലെന്നും കോടതി പറഞ്ഞു. കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ കുരുവിളയ്ക്ക് കഴിഞ്ഞില്ല.
കേസിലെ മറ്റ് പ്രതികള്‍ക്കെതിരെ നടപടി തുടരും. സോളാര്‍ പ്ലാന്റിനായി 1.35 കോടി രൂപ വാങ്ങി വഞ്ചിച്ചെന്നായിരുന്നു കേസ്.
https://www.facebook.com/Malayalivartha


























