ഒമ്പത്, പത്ത് തീയതികളില്‍ സംസ്ഥാനത്ത് ലോറി പണിമുടക്ക്

ഒക്ടോബര്‍ ഒമ്പത്, പത്ത് തീയതികളില്‍ ഒാള്‍ ഇന്ത്യ മോട്ടോർ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ചരക്കുവാഹന പണിമുടക്കില്‍ കേരളത്തിലെ ലോറികളും പങ്കെടുക്കുമെന്ന് ലോറി ഒാണേഴ്സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. ഡീസലിന്റെ വിലവര്‍ധന പിന്‍വലിക്കുക, ജി.എസ്.ടി നടപ്പാക്കിയതിലെ അപാകത പരിഹരിക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരണമെന്ന് ഫെഡറേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























