വിവാദങ്ങള്‍ കെട്ടടങ്ങിയപ്പോള്‍ മഞ്ജു വാര്യരെത്തി

ദിലീപിന്റെ ജയില്‍ മോചനത്തോടെ ഉള്‍വലിഞ്ഞ മഞ്ജു വീണ്ടും ജനത്തോടൊപ്പമെത്തി. ഏറ്റുമാനൂരില്‍ വച്ചു നടന്ന സഹോദയ കാലോത്സവത്തില്‍ മഞ്ജുവിന്റെ സാന്നിധ്യം ആഘോഷങ്ങളുടെ ഉത്സവമായി മാറി. കലോത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മഞ്ജു വാര്യര്‍ക്ക് ഉഷ്മളമായ വരവേല്‍പ്പാണു കുട്ടികള്‍ നല്‍കിയത്. കുട്ടികളെ കണ്ടപ്പോള്‍ മഞ്ജുവിന്റെ കണ്ണ് നനഞ്ഞു. ഒരു നിമിഷം മകളെയൊന്ന് ഓര്‍ത്തു പോയി. പെട്ടെന്ന് എല്ലാം മറന്ന് മഞ്ജു കുട്ടികള്‍ക്കൊപ്പം നൃത്ത ചെയ്തു.
സഹോദയ കലോത്സവത്തിന്റെ സമാപന സമ്മേളനത്തില്‍ എത്തിയ ജയറാം കാണികളുടെ ആവശ്യപ്രകാരം അല്‍പ്പം മിമിക്രി കാണിക്കാനും തയാറായി. ഈ വേദിയില്‍ കമലഹാസന്‍ വന്നാല്‍ എന്ത് പറയും എന്നായിരുന്നു ജയറാം കാണികള്‍ക്കായി അനുകരിച്ചു കാണിച്ചത്.
https://www.facebook.com/Malayalivartha























