രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തില്‍, മാതാ അമൃതാനന്ദമയി മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കേരളത്തിലെത്തും.കൊല്ലത്ത് മാതാ അമൃതാനന്ദമയീ മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനാണ് അദ്ദേഹം എത്തുന്നത്. രാവിലെ 9.30ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ എരിയയില്‍ വിമാനമിറങ്ങും.
തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കായംകുളം എന്‍.ടി.പി.സി. ഹെലിപാഡിലെത്തി അവിടെനിന്ന് റോഡുമാര്‍ഗം മാതാ അമൃതാനന്ദമയീ മഠത്തിലെത്തും.
11 ന് അവിടെ ചടങ്ങില്‍ സംബന്ധിച്ചശേഷം കായംകുളം എന്‍.ടി.പി.സി. ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഉച്ചയ്ക്ക് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് മടങ്ങും.
https://www.facebook.com/Malayalivartha























