സ്ത്രീകൾ ഇങ്ങനെ വെള്ളമടിച്ച് ഓവറായാൽ പാവം പുരുഷന്മാർ പെട്ടത് തന്നെ...

കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ മെഡിക്കല്‍ ഷോപ്പില്‍ കയറി പരാക്രമം കാണിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാരിവട്ടം ബൈപ്പാസില്‍ ചക്കരപ്പറമ്പിലാണ് സംഭവം. മദ്യലഹരിയിലാണ് യുവതിയുടെ പരാക്രമമെന്ന് നാട്ടുകാര്‍ ജംഗ്ഷനിലെ മെഡിക്കല്‍ ഷോപ്പില്‍ കയറിയ യുവതി, കടക്കാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
യുവതി പരാക്രമം ആരംഭിച്ചതോടെ കടയിലെ ജീവനക്കാര്‍ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഇതോടെ തടിച്ചുകൂടിയ നാട്ടുകാര്‍ യുവതിയെ കാറിനുള്ളില്‍ തടഞ്ഞുവയ്ക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ വനിതാ പൊലീസ് യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലാണ് യുവതിയുടെ പരാക്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഉടനെ പോലീസ് എത്തിയെങ്കിലും സ്റ്റേഷനിലേയ്ക്ക് പോകാന്‍ യുവതി കൂട്ടാക്കിയില്ല ശേഷം വനിതാ പോലീസ് എത്തി കൊണ്ടുപോകുകയായിരുന്നു. യുവതിയുടെ കൂടെ ഉണ്ടായിരുന്ന യുവാവ് ഓടി രക്ഷപെട്ടു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു. കൊച്ചിയില്‍ ഇത്തരത്തില്‍ പലതവണ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കൊച്ചിയിലെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇല്ലാത്താക്കാന്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട് .
https://www.facebook.com/Malayalivartha
























