Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ഇനി അമ്മയുടെ ഗതിയെന്ത്? താരസംഘടനയായ അമ്മയില്‍ പിസി ജോര്‍ജിനെ എടുക്കാന്‍ ശക്തമായ നീക്കം; പിസി വന്നാല്‍ സംഭവിക്കുന്നതോര്‍ത്ത് വനിതാ താരങ്ങള്‍

08 OCTOBER 2017 01:02 PM IST
മലയാളി വാര്‍ത്ത

ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്തയാണ് സിനിമാ ലോകത്ത് നിന്നും കേള്‍ക്കുന്നത്. സിനിമാ അഭിനേതാക്കളുടെ ഏക മലയാള സംഘനയായ അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ് അഥവാ അമ്മയിലേക്ക് പിസി ജോര്‍ജ് എംഎല്‍എയെ ദിലീപിന്റെ അനുകൂലികള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. രണ്ട് മൂന്ന് സിനിമകളില്‍ ചെറിയ വേഷം ചെയ്ത പിസി ജോര്‍ജിനെ എന്ത് കൊണ്ട് അമ്മയിലെടുത്തുകൂടാ എന്നാണ് ദിലീപ് അനുകൂലികള്‍ ചോദിക്കുന്നത്. 

ദിലീപേട്ടന്‍ അകത്ത് കിടന്ന സമയത്ത് കൊള്ളാവുന്ന ഒരെണ്ണം പോലും വായ് തുറക്കാതിരുന്ന സമയത്താണ് പിസി ജോര്‍ജ് ദിലീപിനായി അങ്കം മുറുക്കിയത്. വനിതാ കമ്മീഷനെപ്പോലും വെള്ളം കുടിപ്പിച്ചതല്ലാതെ പിസി തോറ്റില്ല. ഇപ്പോഴും അദ്ദേഹം പറയുന്നത് ദിലീപ് നല്ലവനെന്നാണ്. പിസിയുടെ മകന്‍ ഷോണും അച്ഛന്റെ പാതയിലാണ്. ഷോണും സിനിമയുമായി അണിയറ ബന്ധം പുലര്‍ത്തുന്ന ആളാണ്. ഇങ്ങനെ ഒരാപത്തു സമയത്ത് രംഗത്തുവന്ന പിസി ജോര്‍ജിനെ അമ്മയിലെടുക്കണമെന്ന് തന്നെയാണ് ദിലീപ് അനുകൂലികളുടെ വാദം. രാഷ്ട്രീയക്കാര്‍ക്ക് അമ്മയില്‍ ഇപ്പോഴും സ്ഥാനവുമുണ്ടല്ലോ. ഇന്നസെന്റ്, മുകേഷ്, ഗണേഷ് എന്നിവര്‍ ജനപ്രതിനിധികളുമാണ്. മത്രമല്ല പിസിയുടെ ചങ്കൂറ്റം അമ്മയ്ക്ക് മറ്റൊരു മുഖം നല്‍കുമെന്നും അവര്‍ വാദിക്കുന്നു. പിസിയുടെ രംഗപ്രവേശനത്തെ ദിലീപും അനുകൂലിക്കുന്നുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. 



അതേ സമയം പിസിയെ ഏതു വകുപ്പില്‍ അമ്മയില്‍ എടുക്കുമെന്നാണ് ദിലീപ് അനുകൂലികളെ ആശങ്കയിലാഴ്ത്തുന്നത്. സാധാരണ മെമ്പര്‍ഷിപ്പ്, ആയുഷ്‌ക്കാല മെമ്പര്‍ഷിപ്പ്, ഓണററി മെമ്പര്‍ഷിപ്പ് എന്നീ അഗത്വമാണ് അമ്മ നല്‍കുന്നത്. സാധാരണ മെമ്പര്‍ഷിപ്പിന് 6 സിനിമകളില്‍ അഭിനയിക്കുകയും 3 സംവിധായകരുടെ സാക്ഷ്യപത്രവും വേണം. മാത്രമല്ല ഭൂരിപക്ഷ എക്‌സിക്യൂട്ടിവ് തീരുമാനവും വേണം. ഗവേണിംഗ് ബോഡിയാണ് ഇതില്‍ അന്തിമ തീരുമാന മെടുക്കേണ്ടത്. ദിലീപ് അനുകൂലികളെ സംബന്ധിച്ച് പിസിയെ 3 സിനിമകളില്‍ കൂടി അഭിനയിപ്പിക്കാന്‍ ഒരു പ്രയാസവുമില്ല. ഏതെങ്കിലും പടങ്ങളില്‍ തല കാണിപ്പിച്ച് അംഗത്വം എടുക്കാനുള്ള ശ്രമത്തിലാണ് അവര്‍. വേണ്ടി വന്നാല്‍ ഓണററി മെമ്പര്‍ഷിപ്പ് പോലും നേടിക്കൊടുക്കുമെന്നാണ് അവരുടെ നിഗമനം.


അതേ സമയം പിസി ജോര്‍ജിന്റെ രംഗ പ്രവേശനത്തിനെ ഭയപ്പെടുന്ന വമ്പന്‍ താരനിര തന്നെയുണ്ട്. വനിതാ കൂട്ടായ്മകള്‍ ദിലീപ് വിഷയത്തില്‍ ഏറ്റവുമധികം ഏറ്റുമുട്ടിയത് പിസി ജോര്‍ജിനോടാണ്. മാത്രമല്ല ഗണേഷ് കുമാറിന് പിസിയെ പണ്ടേ കണ്ടുകൂടാ. ഒരുകാലത്ത് കുഞ്ഞനുജനായിരുന്നെങ്കിലും ഗണേഷിന്റെ മന്ത്രി സ്ഥാനം കളഞ്ഞതിനു പിന്നിലും പിസിയായിരുന്നു. പിസിയോട് പരസ്യമായി ഏറ്റുമുട്ടാന്‍ ഗണേഷിന് കഴിവില്ലെങ്കിലും രഹസ്യമായി ചരടുവലിക്കും. പിസി വന്നാല്‍ അമ്മയുടെ നേതൃസ്ഥാനം പോലും കൈയ്യടക്കുമെന്ന് പേടിക്കുന്നവരും കുറവല്ല. 



അതേസമയം പിസിയുടെ പേര് നിര്‍ദേശിച്ചാല്‍ ജീവനില്‍ കൊതിയുള്ള നടന്‍മാരോ നടിമാരോ എതിര്‍ക്കാന്‍ സാധ്യതയില്ലെന്നതാണ് സത്യം. അങ്ങനെ എതിര്‍ക്കുന്നവന്റെ ചരിത്രവും ഭൂമിശാസ്ത്രവും ജൈവശാസ്ത്രവും എല്ലാം പിസി തുറന്ന് പറയും. അവരവര്‍ക്ക് അവരവരുടെ ചെയ്തികളെക്കുറിച്ച് നല്ല ബോധ്യമുള്ളതിനാല്‍ ആരും പിസിയോടേറ്റുമുട്ടാന്‍ വരില്ല.

പൊതു നന്മയ്ക്കായിട്ടുള്ള കൂട്ടായ ഫോറം എന്ന ലക്ഷ്യവുമായി തുടങ്ങിയ സംഘടനയാണ് അമ്മ. ഇന്നസെന്റ് പ്രസിഡന്റും മോഹന്‍ലാലും ഗണേഷ് കുമാറും വൈസ് പ്രസിഡന്റുമാരും മമ്മൂട്ടി ജനറല്‍ സെക്രട്ടറിയുമാണ്. 400ലധികം അംഗങ്ങളാണ് അമ്മയിലുള്ളത്. അവശകലാകരന്‍മാരെ സഹായിക്കാനുള്ള കൈനീട്ടം ഉള്‍പ്പെടെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാല്‍ അമ്മ ഏറെ ശ്രദ്ധേയമാണ്. അവിടേയാക്കാണ് ഒരുകൈ പയറ്റാനായി പിസിയും ചേരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (18 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (35 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (37 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (49 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (58 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends