Widgets Magazine
16
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'നിങ്ങള്‍ക്ക് എന്റെ വിരലുകള്‍ എണ്ണാം' ഗൂഢാലോചന സിദ്ധാന്തങ്ങൾ തച്ചുടച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തി..കഫേയിൽ കോഫി കുടിക്കുന്ന വീഡിയോ..


മികച്ച നടനുള്ള പുരസ്‌കാരം 'സിന്നേഴ്‌സ്' ലെ അഭിനയത്തിന് മൈക്കിൽ ബി ജോർദാൻ സ്വന്തമാക്കി...ഹാം‌നെറ്റിലൂടെ ജെസി ബക്‌‌ലി മികച്ച നടിയായി


വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ ഇനിയും അവസരം...


സിപിഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചതിനു പിന്നാലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് വമ്പിച്ച വിജയം സമ്മാനിക്കണമെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍


മികച്ച ആനിമേഷൻ ചിത്രം കെ പോപ്പ് ഡീമൺ ഹണ്ടേഴ്സ്... മികച്ച സഹനടി എമി മാഡിഗൺ... ഓസ്കർ അവാർഡുകൾ പ്രഖ്യാപിക്കുന്നു... ഹോളിവുഡിലെ ഡോൾബി തീയറ്ററിലാണ് ചടങ്ങുകൾ, പശ്ചിമേഷ്യൻ യുദ്ധ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് അവാർഡ് നിശ നടക്കുന്നത്

മാറാട് കേസില്‍പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് എം ടി രമേശ്; എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് അന്വേഷിക്കണം

08 OCTOBER 2017 01:23 PM IST
മലയാളി വാര്‍ത്ത

മാറാട് കേസില്‍ മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ആവശ്യപ്പെട്ടു. മാറാട് കേസുമായി ബന്ധമുള്ള എന്‍ഡിഎഫും കുഞ്ഞാലിക്കുട്ടിയും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍ പറഞ്ഞതായി വിക്കിലീക്‌സ് രേഖകളില്‍ ഉണ്ടെന്നും രമേശ് വെളിപ്പെടുത്തി. ജനരക്ഷായാത്രയുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങളുടെ പരീക്ഷണ ശാലയായിരുന്നു മാറാട് കലാപം. മുസ്ലീംലീഗ് കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ക്ക് കലാപമായി ബന്ധമുണ്ടെന്ന് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ ഈ പാര്‍ട്ടികള്‍ ഇതേപ്പറ്റി മൗനം ദീക്ഷിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിത് അന്തരിച്ച ഇ അഹമ്മദാണ്. മരിച്ചു പോയെങ്കിലും അഹമ്മദിന്റെ പങ്കിനെപ്പറ്റിയും അന്വേഷണം നടത്തണം. കേരളത്തില്‍ ലീഗ് സിപിഎംജിഹാദി അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ട്. ജിഹാദികള്‍ക്ക് ലീഗും സിപിഎമ്മും ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്യുകയാണ്. ഇവര്‍ക്ക് നല്‍കുന്ന പിന്തുണ കേരള സമൂഹത്തിന് അപകടകരമാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വ്വരൂപമായ എന്‍ഡിഎഫിന് തീവ്രവാദ ബന്ധമുണ്ടെന്ന് നിരവധി അന്വേഷണ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

ഇവരെ സഹായിക്കുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അഖിലകേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന സര്‍ക്കാര്‍ നിലപാട്. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് എന്തടിസ്ഥാനത്തിലാണ്. ദേശ വിരുദ്ധ സംഘടനയെ ജനാധിപത്യ രീതിയിലല്ല നേരിടേണ്ടത്. അത് നിയമപരമായി തന്നെ നേരിടണം. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന സിപിഎമ്മിന് എങ്ങനെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ അനുകൂലിക്കാന്‍ സാധിക്കുന്നത്? കേരളത്തില്‍ ഐഎസിന്റെ റിക്രൂട്ടിംഗ് ഏജന്‍സിയാണ് പോപ്പുലര്‍ഫ്രണ്ട്. വേങ്ങര തെരഞ്ഞെടുപ്പില്‍ നാലു വോട്ട് കിട്ടാന്‍ വേണ്ടിയാണ് സിപിഎം ഇവരെ പിന്തുണയ്ക്കുന്നത്. ഇത് രാജ്യ സുരക്ഷക്ക് ഭീഷണിയാണ്. പോപ്പുലര്‍ ഫ്രണ്ടിനെ ഉടന്‍ നിരോധിക്കണമെന്നും രമേശ് ആവശ്യപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയ്ക്ക് നോട്ടീസില്‍ പേരു വെക്കാന്‍ അനുവാദം നല്‍കിയ കെ മുരളീധരന്‍ എംഎല്‍എ അത് അനുവദിക്കാന്‍ പാടില്ലായിരുന്നു.

ജനരക്ഷായാത്രയുമായ ബന്ധപ്പെട്ട് കേസെടുത്ത നടപടി പിണറായിക്ക് ബിജെപിയെപ്പറ്റി അറിവില്ലാത്തതു കൊണ്ടാണ്. ഓലപ്പാമ്പ് കാണിച്ച് ബിജെപിയെ വിരട്ടാന്‍ നോക്കേണ്ടെന്നും രമേശ് പറഞ്ഞു. അഖിലകേസില്‍ ബിജെപി കക്ഷി ചേരില്ല. മക്കള്‍ നഷ്ടപ്പെട്ട മാതാപിതാക്കളാണ് കേസിലെ കക്ഷികള്‍. അതില്‍ രാഷ്ട്രീയ കലര്‍ത്താന്‍ ബിജെപി ഉദ്യേശിക്കുന്നില്ല. അച്ഛനമ്മമാരുടെ വിഷമം മനസ്സിലാക്കാനുള്ള ഹൃദയ നൈര്‍മ്മല്യം പിണറായിക്കും കോടിയേരിക്കും ബൃന്ദാകാരാട്ടിനും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ടി പി ജയചന്ദ്രന്‍ മാസ്റ്റര്‍, സെക്രട്ടറി കെ വി സുധീര്‍ എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; പാലക്കാട് പിടിക്കാൻ പിഷാരടിയെ ഇറക്കി ഷാഫി പക്ഷം...  (7 minutes ago)

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍  (18 minutes ago)

എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും  (21 minutes ago)

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിയെന്ന് കെ.സി. വേണുഗോപാല്‍  (24 minutes ago)

നാലു വയസ്സുകാരനെ അച്ഛനും രണ്ടാനമ്മയും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

Benjamin Netanyahu നെതന്യാഹുവിന്റെ പുതിയ വീഡിയോ മറുപടി  (1 hour ago)

പാലക്കാട് രാഹുൽ പേടി ശ്രീനാ ദേവി കുഞ്ഞമ്മയെ മത്സരിപ്പിച്ചില്ലെങ്കിൽ കളി മാറും സതീശന് മുട്ടൻ ഭീഷണി..!  (1 hour ago)

തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്ന് വിജയ്‌യുടെ ടിവികെ  (1 hour ago)

വീടിനുള്ളിൽ സ്റ്റാർട്ട് ചെയ്തുവെച്ച ബൈക്കിൽ നിന്നുള്ള പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർക്ക് ദാരുണാന്ത്യം  (3 hours ago)

പൊട്ടിക്കരഞ്ഞ് സുധാകരന്‍ ഗോവിന്ദന് പാലക്കാട് രാഹുൽ പേടി ശ്രീനാദേവിയെ ഇറക്കിയില്ലെങ്കിൽ കളി മാറും സതീശന് ഭീഷണി  (3 hours ago)

ബൈക്ക് ഓടയിലേക്ക് മറിഞ്ഞ് വീണ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം  (3 hours ago)

വിവാഹം കഴിഞ്ഞ് മൂന്നാം മാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം.. ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം  (3 hours ago)

തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയിയെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ  (3 hours ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്...പവന് 360 രൂപയുടെ ഇടിവ്‌  (3 hours ago)

അലുവയുടെ തല പിളർത്തിയ ഹൂസൈന്‍ കൊലയാളിയായത് പെറ്റുമ്മയും കാമുകിയും കാരണം...! പുന്നാരമോന് സമനിലതെറ്റിയത് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends